April 2024
‘ഹെലോ സൂപ്പര്‍ സ്റ്റാര്‍’ മൂന്നാം പതിപ്പിന് തുടക്കം കുറിച്ച് ഹെലോ
Posted on: September 17, 2019
കൊച്ചി: വിനോദം, സ്പോര്‍ട്സ്, വിദ്യാഭ്യാസം, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങി 10 മേഖലകളില്‍ ഏറ്റവും മികച്ച ഉള്ളടക്കം സൃഷ്ടിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള ‘ഹെലോ സൂപ്പര്‍ സ്റ്റാര്‍’ പ്രചാരണ പരിപാടിക്ക് രാജ്യത്തെ ഏറ്റവും വലിയ പ്രാദേശിക ഭാഷാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ ഹെലോ തുടക്കം കുറിച്ചു. ഇതു മൂന്നാം പതിപ്പാണിത്.
മലയാളം, തമിഴ്, കന്നട ഉള്‍പ്പെടെ ഒമ്പതു വ്യത്യസ്ത ഭാഷകളില്‍ ഹെലോ ഉപഭോക്താക്കള്‍ക്ക് ഉള്ളടക്കം സൃഷ്ടിച്ച് പോസ്റ്റ് ചെയ്യാം.ഹെലോയുടെ ഏറ്റവും വലിയ പ്രചാരണ പരിപടിയാണ് ഹെലോ സൂപ്പര്‍സ്റ്റാര്‍.
ആദ്യ രണ്ടു സീസണുകളില്‍ 1000 കോടി കാഴ്ചക്കാരെ കിട്ടി. ഇതില്‍ ഒന്നാം സ്ഥാനത്തെത്തിയ ‘ഫണ്ണി സൂപ്പര്‍സ്റ്റാറി’ന് 210 കോടി കാഴ്ചക്കാരെ ലഭിച്ചു. ഏതാണ്ട് 3.6 കോടി ഹെലോ ഉപഭോക്തക്കള്‍ ഇതു റീപോസ്റ്റ് ചെയ്യുകയും ഇവയുമായി ആശയ വിനിമയം പങ്കു വയ്ക്കുകയോ ചെയ്തു.
ഇത്തവണ 10 ദിവസക്കാലത്ത് ഹെലോ സൂപ്പര്‍സ്റ്റാറിന് 300 കോടി കാഴ്ചക്കാരെ ലഭിച്ചു. ഇതു റിക്കാര്‍ഡാണ്. ഉള്ളടക്കം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് വലിയൊരു അവസരമാണ് ഇപ്പോള്‍ ഹെലോ ലഭ്യമാക്കിയിട്ടുള്ളത്. ഹെലോയുടെ ടൂള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ മികച്ച ഉള്ളടക്കം സൃഷ്ടിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കും. ഏറ്റവും കൂടുതല്‍ ലൈക്ക്, മികച്ച പോസ്റ്റ് എന്നിവ അടിസ്ഥാനമാക്കി വിവിധ മേഖലകളില്‍നിന്നു 100 വിജയികളെ കണ്ടെത്തും. ഇതില്നന്ന് അഞച്ച് ഗ്രാന്‍ഡ് ചാമ്പ്യന്മാരേയും കണ്ടെത്തും. വിജയികള്‍ക്ക് 15 ലക്ഷം രൂപയുടെ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
TAGS: Helo |
പ്രാദേശിക ആരാധകരുമായി ഇടപഴകാന്‍ കൂടുതല്‍ ബോളിവുഡ് താരങ്ങള്‍ ഹെലോയില്‍ ചേര്‍ന്നു
സെലിബ്രിറ്റികള്‍ക്ക് ആരാധകരുമായി നേരില്‍ സംവദിക്കാന്‍ ഹെലോ ലൈവ്
കേരളത്തിലെ യാത്രാ ട്രെന്‍ഡുകള്‍ വെളിപ്പെടുത്തി ഹെലോ ട്രാവല്‍; മൂന്നാര്‍ പ്രിയപ്പെട്ട ലക്ഷ്യം
ഹെലോയുടെ ആന്റിഡെങ്കി പ്രചാരണത്തിന് 150 ദശലക്ഷത്തിലധികം കാഴ്ച്ചക്കാര്‍