വിഐപി സുവർണ്ണ ജൂബിലി ഓഫർ

Posted on: December 1, 2017

കൊച്ചി : ലഗേജ് മേഖലയിൽ പ്രമുഖരായ വിഐപി ഇൻഡസ്ട്രീസ് സുവർണ്ണ ജൂബിലി പരിപാടികളുടെ ഭാഗമായി 50-50 പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. വിഐപി, അരിസ്റ്റോക്രാറ്റ്, കാൾടൺ, സ്‌കൈ ബാഗ് എന്നിവയുടെ തെരഞ്ഞെടുത്ത ഇനങ്ങൾക്ക് ആകർഷകമായ 50 ശതമാനം ഡിസ്‌കൗണ്ട് ജൂബിലിയുടെ ഭാഗമായി നൽകും.

ലഗേജ് രംഗത്ത് 50 വർഷം നേതൃത്വസ്ഥാനത്ത് തുടരുവാൻ സഹായിച്ച ഉപയോക്താക്കളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും വരും കാലങ്ങളിലും യാത്ര സൗകര്യപ്രദവും ലളിതവും ആക്കുന്ന ലോകോത്തര ഉത്പന്നങ്ങൾ പുറത്തിറക്കുമെന്നും കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റ് സുദീപ് ഘോസ് പറഞ്ഞു.

TAGS: VIP Industries |