സ്‌കൈബാഗസ് ബാക്ക്പാക്ക് കളക്ഷൻ പുറത്തിറക്കി

Posted on: March 14, 2016

VIP-Skybags-2016-Collection

മുംബൈ : വി ഐ പി ഇൻഡസ്ട്രീസിന്റെ സ്‌കൈബാഗസ്  ബാക്ക്പാക്ക് കളക്ഷൻ 2016 ബോളിവുഡ് നടനും ബ്രാൻഡ് അംബാസഡറുമായ വരുൺ ധവാൻ അവതരിപ്പിച്ചു. ഏറ്റവും പുതിയ ഡിസൈനുകളിൽ ആകർഷകമായ നിറങ്ങളിലും തികച്ചും പുതുമയാർന്ന പ്രിന്റുകളിലും ഇവ ലഭ്യമാക്കുന്നു.

സ്‌കൂൾ, കോളേജ്, ഓഫീസ് ആവശ്യങ്ങൾ കൂടാതെ പുതുതായി വീക്കെൻഡർ ബാഗുകളും പുറത്തിറക്കിയിട്ടുണ്ടെന്ന് വി ഐ പി ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ രാധികാ പിരമൾ പറഞ്ഞു. ട്രൈ ടെക്ക് ശ്രേണിയിലെ ബാക്ക്പാക്കുകൾ കൂടുതൽ വിശാലം, ലാപ്പ് ടോപ്പ്-ടാബ്‌ലെറ്റ് പൊരുത്തം, ഓർഗനൈസർ, വാട്ടർപ്രൂഫ് റെയ്ൻകവർ, ബാക്ക് കംഫർട്ട് സോൺ എന്നിവയോടു കൂടിയതാണെന്ന് കമ്പനിയുടെ മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് സുദീപ് ഘോസ് പറഞ്ഞു.

തനിമയാർന്ന ഡിസൈനും ആകർഷകത്വവും 2016 ലെ ബാക്ക് പാക്ക് ശ്രേണിയുടെ സവിശേഷതകളായി ബ്രാൻഡ് അംബാസഡർ കൂടിയായ വരുൺ ധവാൻ ചൂണ്ടികാട്ടി.