27
Saturday
April 2024
April 2024
വിഐപി റിച്ച്മണ്ട് വെഡിംഗ് കളക്ഷൻ
Posted on: March 2, 2016
കൊച്ചി : ഏഷ്യയിലെ ഏറ്റവും വലിയ ലഗേജ് നിർമ്മാതാക്കളായ വിഐപി റിച്ച്മണ്ട് വെഡിംഗ് ശ്രേണി വിപണിയിൽ അവതരിപ്പിച്ചു. വിവാഹവേളയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത സ്‌ട്രോളി ലഗേജ് മികച്ച ഫാബ്രിക്കിലാണ് നിർമ്മിച്ചിരിക്കുന്നത്. ടെഫ്‌ളോൺ കോട്ടിങ്ങുള്ള ലഗേജിൽ വെള്ളം കടക്കില്ല.
സാധനങ്ങൾ തരംതിരിച്ച് വയ്ക്കാൻ ആറ് അറകൾ, 360 ഡിഗ്രിയിൽ തിരിയുന്ന ചക്രങ്ങൾ തുടങ്ങിയവ റിച്ച്മണ്ടിനെ ആകർഷകമാക്കുന്നു. മൂന്ന് വലുപ്പത്തിൽ കൊക്കൊ, ഒലിവ് നിറങ്ങളിൽ റിച്ച്മണ്ട് ലഭ്യമാണ്. വില 7,490 രൂപ മുതൽ 9,490 രൂപ വരെ.
TAGS: VIP Industries | VIP Luggage |
News in this Section
Trending News