April 2024
കല്യാൺ ജൂവലേഴ്സ് കർണാടകത്തിൽ അഞ്ച് പുതിയ ഷോറൂമുകൾ തുറന്നു
Posted on: July 19, 2017
കൊച്ചി : കല്യാൺ ജൂവലേഴ്സ് കർണാടകയിലെ ഉഡുപ്പി, ശിവമോഗ, ഹാസൻ, ഡാവൻഗരെ, ബെല്ലാരി എന്നിവിടങ്ങളിലായി 150 കോടി രൂപ മുതൽമുടക്കിൽ അഞ്ച് പുതിയ ഷോറൂമുകൾ തുറന്നു. കല്യാൺ ജൂവലേഴ്സ് ബ്രാൻഡ് അംബാസഡറും സിനിമാതാരവുമായ ശിവരാജ്കുമാറും കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് കല്യാണരാമനും എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമനും രമേഷ് കല്യാണരാമനും ചേർന്നാണ് ഷോറൂമുകൾ ഉദ്്ഘാടനം ചെയ്തത്.
ദക്ഷിണേന്ത്യയിൽ സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതിനും കർണാടകത്തിലെ ഉൾപ്രദേശങ്ങളിലേയ്ക്ക് കടന്നുചെല്ലുന്നതിനും പുതിയ ഷോറൂമുകൾ സഹായകമാകും. 2010 ൽ കർണാടകത്തിൽ പ്രവർത്തനമാരംഭിച്ച കല്യാൺ ജൂവലേഴ്സിന് നിലവിൽ ബംഗലുരു, മൈസുരു, മാംഗലുരു, ഹൂബ്ലി, ബെലഗാവി എന്നിവിടങ്ങളിൽ ഷോറൂമുകളുണ്ട്. പുതിയ ഷോറൂമുകൾ തുറന്നതോടെ കർണാടകത്തിൽ കല്യാൺ ജൂവലേഴ്സിന് 12 ഷോറൂമുകളായി.
കർണാടകത്തിന് എക്കാലവും ഞങ്ങളുടെ പദ്ധതികളിൽ പ്രത്യക സ്ഥാനമുണ്ടായിരുന്നുവെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. പുതിയ അഞ്ച് ഷോറൂമുകളിലൂടെ ഉപയോക്തൃ അടിത്തറ വിപുലമാക്കുകയും ഉപയോക്താക്കൾക്ക് ലോകോത്തര നിലവാരത്തിലുള്ളതും വ്യക്തിഗതവുമായ ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുകയുമാണ് ചെയ്യുന്നത്. ഗുണമേന്മയുള്ള ആഭരണങ്ങൾ, വൈവിധ്യമാർന്ന രൂപകൽപ്പനകൾ, മികച്ച അന്തരീക്ഷം, ലോകോത്തരമായ ആനുകൂല്യങ്ങൾ എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് ടി.എസ്. കല്യാണരാമൻ പറഞ്ഞു.
TAGS: Kalyan Jewellers |
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
‘സാംസംഗ് ഇന്നവേഷന്‍ ക്വാംപസ്’ സീസണ് 2ന് തുടക്കം
ഹോര്‍ലിക്സ്, ബൂസ്റ്റ് ഇവ ഇനി ‘ഫംഗ്ഷനല്‍ നുട്രീഷനല്‍ ഡ്രിങ്ക്സ്’ എന്ന പുതിയ വിഭാഗത്തില്‍
സുസ്ഥിര സംരംഭങ്ങളുമായി ക്ലബ് മഹീന്ദ്ര ഭൗമ ദിനം ആചരിച്ചു
ആഭ്യന്തര യാത്രകളും പുതിയ സ്ഥലങ്ങളും ടൂറിസ്റ്റുകള്‍ക്ക് പ്രിയങ്കരമെന്ന് മേക്ക്മൈട്രിപ്പ്