May 2024
വ്യാജ ഉത്പന്നങ്ങൾക്ക് എതിരെ ജെ എസ് ഡബ്ല്യു സ്റ്റീൽ
Posted on: October 30, 2016
കൊച്ചി : ജെ എസ് ഡബ്ല്യു സ്റ്റീൽ തങ്ങളുടെ ബ്രാൻഡിനോട് സാമ്യമുള്ള ഉത്പന്നങ്ങൾ വ്യാജമായി പുറത്തിറക്കുന്നതിനെതിരെ പോലീസിന്റെ സഹായത്തോടെ സ്റ്റീൽ വ്യാപാരികൾക്കിടയിൽ റെയ്ഡ് നടത്തി. മലപ്പുറം ജില്ലയിലെ കാടാമ്പുഴ പോലീസ് സ്റ്റേഷനിൽ നിന്നുള്ള ലോക്കൽ പോലീസാണ് റെയ്ഡ് നടത്തിയത്. ജെ എസ് ഡബ്ല്യു കളറോൺ + ബ്രാൻഡിന്റെ പകർപ്പ് വിൽപ്പന നടത്തുന്നതായി റെയ്ഡിനിടെ പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
കേരളത്തിൽ നിരവധി വ്യാപാരികൾ അംഗീകാരമില്ലാത്തതും താഴ്ന്ന ഗുണനിലവാരമുള്ളതും വ്യാജമായി തയാറാക്കിയിട്ടുള്ളതുമായ ഉത്പന്നങ്ങൾ ജെ എസ് ഡബ്ല്യു എന്ന പേരും ലോഗോയും ഉപയോഗിച്ചു വിൽക്കുന്നതായി കമ്പനിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. താഴ്ന്ന നിലവാരമുള്ള വ്യാജ ഉത്പന്നങ്ങളുടെ വിൽപ്പന വഴി ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുകയാണൈന്ന് ജെ എസ് ഡബ്ല്യു സ്റ്റീൽ കൊമേഴ്സ്യൽ ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ ജയന്ത് ആചാര്യ ചൂണ്ടിക്കാട്ടി.
TAGS: JSW Steel |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
‘സാംസംഗ് ഇന്നവേഷന്‍ ക്വാംപസ്’ സീസണ് 2ന് തുടക്കം
ഹോര്‍ലിക്സ്, ബൂസ്റ്റ് ഇവ ഇനി ‘ഫംഗ്ഷനല്‍ നുട്രീഷനല്‍ ഡ്രിങ്ക്സ്’ എന്ന പുതിയ വിഭാഗത്തില്‍