അക്‌സോ നോബലിന് പുതിയ പ്ലാന്റ്

Posted on: November 3, 2013

AkzoNobelഡ്യൂലക്‌സ് പെയ്ന്റ് നിർമാതാക്കളായ അക്‌സോ നോബൽ ഗ്വാളിയോറിൽ പുതിയ പ്ലാന്റ് സ്ഥാപിച്ചു. 140 കോടി രൂപ മുതൽ മുടക്കുള്ള പ്ലാന്റിന്റെ ഉത്പാദനശേഷി പ്രതിവർഷം 55 ദശലക്ഷം ലിറ്ററാണ്. അക്‌സോ നോബലിന്റെ ഇന്ത്യയിലെ ആറാമത്തെ പ്ലാന്റാണിത്.

പരിസ്ഥിതി സൗഹൃദപരമായ ഈ ഗ്രീൻഫീൽഡ് പ്ലാന്റ് ജനപ്രിയ ഡീലക്‌സ് ബ്രാൻഡുകൾ കൂടുതൽ ലഭ്യമാക്കാൻ വേണ്ടി രൂപകൽപ്പന ചെയ്തതാണ്. ഇന്ത്യയിൽ മുൻനിര കോട്ടിംഗ് പവർഹൗസ് സൃഷ്ടിക്കുകയാണ് ഉദ്ദേശ്യമെന്ന് പുതിയ പ്ലാന്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് അക്‌സോ നോബൽ സിഇഒ ടോൺ ബുക്‌നർ പറഞ്ഞു. ഊർജ്ജം, ജലം, വിഭവ പരിപാലനം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് പുതിയ പ്ലാന്റ് കൂടുതൽ ഊന്നൽ നൽകുന്നുണ്ടെന്ന് അദേഹം പറഞ്ഞു. 9000 ചതുരശ്ര മീറ്ററാണ് പ്ലാന്റിന്റെ വിസ്തീർണം. ഇതോടൊപ്പം 9000 ചതുരശ്ര മീറ്റർ ഹരിത മേഖലയും സൃഷ്ടിച്ചിട്ടുണ്ടെന്ന് അക്‌സോ നോബൽ ഇന്ത്യ മാനേജിങ്ങ് ഡയറക്ടർ അമിത് ജെയ്ൻ പറഞ്ഞു.

TAGS: Akzo Nobel | Dulux |