കാനറ റൊബേക്കോ പുതിയ മ്യൂച്വല്‍ ഫണ്ട് സ്‌കീം അവതരിപ്പിച്ചു

Posted on: November 15, 2022

 

കൊച്ചി : അസറ്റ് മാനെജ്‌മെന്റ് കമ്പനികളിലൊന്നായ കാനറ റൊബേക്കോ മ്യൂച്വല്‍ ഫണ്ട്, പുതിയ മ്യൂച്വല്‍ ഫണ്ട് സ്‌കീം അവതരിപ്പിച്ചു. കാനറ റൊബേക്കോ മിഡ് ക്യാപ് ഫണ്ടാണ് പുതിയതായി പുറത്തിറക്കുന്ന ഓഹരികളിലും ഓഹരിയധിഷ്ഠിത നിക്ഷേപ മാര്‍ഗങ്ങളിലും നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡ് ഫണ്ടാണിത്. ഇടത്തരം കമ്പനികളുടെ ഓഹരി കേന്ദ്രീകരിച്ചാകും നിക്ഷേപം. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ കാലയളവില്‍ ആസ്തിമൂല്യവര്‍ധനയാണ് ഫണ്ട് ലക്ഷ്യമിടുന്നത്. കാനറ റൊബേക്കോ മിഡ് ക്യാപ് ഫണ്ടിന്റെ ആദ്യ നിക്ഷേപ സമാഹരണം (എന്‍എഫ്ഒ) ആരംഭിച്ചു. ഈ മാസം 25ന് അവസാനിക്കും.

നിക്ഷേപിക്കുന്ന കമ്പനിയുടെ മാനേജ്‌മെന്റ് കാര്യക്ഷമതയും സാമ്പത്തിക അടിത്തറയും വളര്‍ച്ചാസാധ്യതയും അടിസ്ഥാനമാക്കിയുള്ള നിക്ഷേപ രീതിയാണ് കാനററൊബേക്കോ മ്യൂച്വല്‍ ഫണ്ട് പിന്തുടരുന്നത്. ഇടത്തരം വ്യവസായ മേഖലയുടെ വളര്‍ച്ചയ്‌ക്കൊപ്പം മുന്നേറുന്ന മികച്ച മാനെജ്‌മെന്റ് പാ
രമ്പര്യമുള്ള കമ്പനികളിലെ നിക്ഷേപമാണ് കാനറ റൊബേക്കോമിഡ് ക്യാപ് ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. മിഡ് ക്യാപ് 150 സൂചികയിലെ കമ്പനികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചുള്ള നിക്ഷേപമാണ് കാനറ റൊബേക്കോ മിഡ് ക്യാപ്‌പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതേസമയം വിപണിയുടെ സ്ഥിതിയും മാറ്റങ്ങളും സാമ്പത്തിക സാഹചര്യങ്ങളും അനുസരിച്ചുള്ള മാറ്റങ്ങളുമുണ്ടാകും. ഒന്നിച്ചും തവണകളായും (എസ്‌ഐപി) നിക്ഷേപിച്ച് ദീര്‍ഘകാല അടിസ്ഥാനത്തില്‍ സമ്പാദ്യ വളര്‍ച്ച ലക്ഷ്യമിടുന്നവര്‍ക്കുള്ള മികച്ച അവസരമാണ് കാനറ റൊബേക്കോ മിഡ് ക്യാ
പ് ഫണ്ടെന്ന് എംഡിയും സിഇഒയുമായ രാജ്‌നിഷ് നരൂല പറഞ്ഞു.