കാന റോബെക്കോ മാനുഫാക്ച്ചറിംഗ് ഫണ്ട് പ്രഖ്യാപിച്ചു

Posted on: February 17, 2024

മുംബൈ : മ്യൂച്വല്‍ ഫണ്ടായ കാനററോബെക്കോ മ്യൂച്വല്‍ ഫണ്ട് അടുത്ത ഉത്പാദന കേന്ദ്രമാകാനുള്ള സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി കാനററോബെക്കോ മാനുഫാക്ച്ചറിംഗ് ഫണ്ട് പ്രഖ്യാപിച്ചു.

ഇന്ത്യയുടെ മാനുഫാക്ച്ചറിംഗ് തീമിനെ പ്രതിനിധീകരിക്കുന്ന ഒരു ഓപ്പണ്‍-എന്‍ഡ് ഇക്വിറ്റിസ്‌കീമായ ഈ ഫണ്ട്, എസ് ആന്‍ഡ് പി ബിഎസ്ഇ ഇന്ത്യ മാനുഫാക്ച്ചറിംഗ് ടിആര്‍ഐ പ്രകാരം ബെഞ്ച്മാര്‍ക്ക് ചെയ്യപ്പെടും. എന്‍എഫ്ഒ ആരംഭിക്കുന്നതോടൊപ്പം ഉത്പാദന മേഖലയ്ക്ക് ഒരു പ്രത്യേക വിഹിതം നല്‍കുന്നതിനുള്ള ഒരു മാധ്യമം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. മാര്‍ച്ച് 1 വരെ ഓപ്പണ്‍ ആയിരിക്കും.

ഹൈ-റിസ്‌ക് അപ്പറ്റൈറ്റിനോപ്പം മികച്ച റിസ്‌ക്-റിട്ടേണ്‍ ട്രേഡ് ഒഫ് പ്രതീക്ഷിക്കുന്നതും അഞ്ച്‌വര്‍ഷവും അതില്‍ കൂടുതലുമുള്ള ദീര്‍ഘകാല നിക്ഷേപ ചക്രവാളവും കുറഞ്ഞ സമീപകാല ലിക്വിഡിറ്റി ആവശ്യങ്ങളുമുള്ളതും, വൊളാലിറ്റിയുള്ളതുമായ നിക്ഷേപകര്‍ക്ക് ഈ ഫണ്ട് അനുയോജ്യമാണ്.

ഫണ്ട് കുറഞ്ഞത് 80% മാനുഫാക്ച്ചറിംഗ, അനുബന്ധസ്റ്റോക്കുകളിലും, 0-20% മാനുഫാക്ച്ചറിംഗ് തീമില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റ് കമ്പനികളുടെ ഇക്വിറ്റിയിലും ഇക്വിറ്റി സംബന്ധിയായ ഇന്‍സ്ട്രുമെന്റുകളിലും, 0-20%
ഡെബ്റ്റ്, ഡെബ്റ്റ് മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്റുകളിലും 0-10% ആര്‍ ഇഐറ്റികളും ഐഎന്‍വിഐറ്റികളും ഇഷ്യു ചെയ്തയൂണിറ്റുകളിലും നിക്ഷേപിക്കും. ഫണ്ടിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 5,000 രൂപയും അതിനുശേഷം 1 രൂപയുടെ ഗുണിതങ്ങളുമായിരിക്കും.