കാനറ റോബെക്കോ മള്‍ട്ടി ക്യാപ് ഫണ്ട് ആരംഭിച്ചു

Posted on: July 8, 2023

മുംബൈ: ലാര്‍ജ്, മിഡ്, സ്‌മോള്‍ ക്യാപ് സ്റ്റോക്കുകളിലെ വൈവിധ്യമാര്‍ന്ന നിക്ഷേപങ്ങളിലൂടെ നേട്ടമുണ്ടാക്കാനാകുന്ന ‘കാനറ റൊബൈക്കോ മള്‍ട്ടി ക്യാപ് ഫണ്ട് ആരംഭിച്ചിരിക്കുകയാണ് കാനററോബെക്കോ മ്യൂച്വല്‍ ഫണ്ട്. പുതിയ ഫണ്ട് ഓഫര്‍ വിവിധ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനുള്ള കമ്പനികളിലുടനീളം നിക്ഷേപം നടത്തും.

ലംപ്‌സം, എസ്‌ഐപി എന്നീ രണ്ട് നിക്ഷേപ രീതികളിലൂടെ ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാനുള്ള നല്ല അവസരങ്ങളിലൊന്നാണിത്. റിസ്‌കും റിവാര്‍ഡും തമ്മിലുള്ള മികച്ച ബാലന്‍സ് അന്വേഷിക്കുന്ന, 5 വര്‍ഷമോ അതില്‍ കൂടുതലോ സമയപരിധിയുള്ള വിവിധ നിക്ഷേപങ്ങളില്‍ തുടരാന്‍ തയാറാകുന്ന മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക്, വിപണി മൂലധനത്തിലുടനീളമുള്ള കമ്പനികള്‍ക്കൊപ്പം ഇന്ത്യയുടെ വളര്‍ച്ചാ സ്റ്റോറിയില്‍ നിന്ന്
പ്രയോജനം നേടാനാകുമെന്ന് കാനംറോബെക്കോ മ്യൂച്വല്‍ ഫണ്ട് സിഇഒ രജനിഷ് നരുല പറഞ്ഞു.

മള്‍ട്ടി ക്യാപ് ഫണ്ടിന് കുറഞ്ഞത് 75% ഇക്വിറ്റി എക്‌സ്‌പോഷര്‍ പരിധിയുണ്ടായിരിക്കും (യഥാക്രമം ലാര്‍ജ്, മിഡ്, സ്‌മോള്‍ ക്യാപ് സ്റ്റോക്കുകളില്‍ 25 വീതം), ഈ ക്യാപുകളിലൊന്നില്‍ ഓവര്‍ വെയിറ്റ് നേടാനുമാകും. പോര്‍ട്ട്‌ഫോളിയോ സ്ഥിരതാ ഭാഗം, ആല്‍ഫ ജനറേഷന്‍ ഭാഗം എന്നിവ സംയോജിപ്പിക്കുന്നതിലൂടെ മാര്‍ക്കറ്റ് സൈക്കിളുകളിലുടെ നല്ല റിസ്‌ക് അഡ്ജസ്റ്റ് ചെയ്ത് വരുമാനത്തിനുള്ള അവസരം സൃഷ്ടിക്കുമെന്ന് ഇക്വിറ്റീസ് ഹെഡ് ആന്‍ഡ് ഫണ്ട് മാനേജര്‍ ശ്രീദത്തെ ബണ്ട്വാള്‍ദാര്‍ പറഞ്ഞു.