കനറാ റൊബേക്കോ ഫോക്കസഡ് ഇക്വിറ്റി ഫണ്ട് അവതരിപ്പിച്ചു

Posted on: May 4, 2021

കൊച്ചി : കനറാ റൊബേക്കോ അസറ്റ് മാനേജ്മെന്റ് കമ്പനി പുതിയ മ്യൂച്വല്‍ ഫണ്ട് ഓഫര്‍ പ്രഖ്യാപിച്ചു. ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്‌കീമായ ‘കനറാ റൊബേക്കോ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട്’ വിവിധ മേഖലകളിലുള്ള പരമാവധി 30 ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ് കമ്പനികളില്‍ നിക്ഷേപിക്കും.

15 ദിവസത്തെ പുതിയ ഫണ്ട് ഓഫറിന്റെ കാലാവധി മേയ് ഏഴ് വരെയാണ്. വിപണിമൂല്യത്തില്‍ അപകട സാധ്യത കുറവുള്ള മുപ്പതില്‍ താഴെ ഓഹരികളില്‍ നിക്ഷേപിക്കാനാണ് പുതിയ സ്‌കീം ലക്ഷ്യമിടുന്നത്.