എസ് ബി ഐ വായ്പാ പലിശ വർധിപ്പിച്ചു

Posted on: April 20, 2022

മുംബൈ : എസ്.ബി.ഐ.വായ്പപ്പലിശ നിരക്ക് 0.10 ശതമാനം ഉയര്‍ത്തി. എം.സി.എല്‍.ആര്‍. നിരക്കിലുള്ള വായ്പകളുടെ പലിശയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഭവനവായ്പ,വാഹനവായ്പാ പലിശനിരക്കുകളും ഇ.എം.ഐ.യും കൂടും.

പുതിയ നിരക്ക് ഏപ്രില്‍ 15മുതല്‍ പ്രാബല്യത്തിലായതായി എസ്.ബി.ഐ. അറിയിച്ചു. പുതിയ നിരക്കനുസരിച്ച് ഒരുദിവസം, ഒരുമാസം, മൂന്നുമാസംകാലാവധികളിലുള്ള വായ്പകളുടെ പലിശ നിലവിലെ 6.65 ശതമാനത്തില്‍നിന്ന് 6.75 ശതമാനമായി കൂടും.

ആറുമാസത്തേക്കുള്ളത് 6.95 ശതമാനത്തില്‍നിന്ന് 7.05 ശതമാനമാകും. ഒരുവര്‍ഷക്കാലയളവില്‍ ഏഴുതമാനത്തില്‍ നിന്ന് 7.10 ശതമാനമായും രണ്ടുവര്‍ഷക്കാലയളവില്‍ 7.20 ശതമാനത്തില്‍നിന്ന് 7.30 ശതമാനമായും മൂന്നുവര്‍ഷക്കാലയളവില്‍ 7.30 ശതമാനത്തില്‍നിന്ന് 7.40 ശതമാനമായും പലിശ കൂടും

 

 

TAGS: SBI |