കെ.എല്‍.എം. ആക്‌സിവ സോണല്‍ ഓഫീസ് തുറന്നു

Posted on: November 19, 2021

കൊച്ചി : ധനകാര്യ സ്ഥാപനമായ കെ.എല്‍.എം. ആക്‌സിവ ഫിന്‍വെസ്റ്റ് പാലാരിവട്ടത്ത് സോണല്‍
ഓഫീസ് തുടങ്ങി. സംസ്ഥാനത്ത 300 ശാഖകളുടെ പ്രവര്‍ത്തനവും നിയന്ത്രിക്കുക ഈ സോണല്‍ ഓഫീസ് മുഖേനയായിരിക്കും. സോണല്‍ ഓഫീസുകളുടെ കീഴില്‍ എല്ലാ ജില്ലകളിലും റീജണല്‍ ഓഫീസുകളും സജ്ജ
മാക്കിയിട്ടുണ്ട്.

സോണല്‍ ഓഫീസ് ഉദ്ഘാടനം ബ്രാന്‍ഡ് അംബാസഡര്‍ മഞ്ജ വാരിയര്‍ നിര്‍വഹിച്ചു. കമ്പനി
ചെയര്‍മാന്‍ ജെ. അലക്‌സാണ്ടര്‍ അധ്യക്ഷനായി. ഈ സാമ്പത്തിക വര്‍ഷംതന്നെ തമിഴ്‌നാട്, കര്‍ണാ
ടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേകം സോണല്‍ ഓഫീസുകളും വിവിധ
സംസ്ഥാനങ്ങളില്‍ ശാഖകളും തുറക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.

ഡയറക്ടര്‍മാരായ ഷിബു തെക്കുംപുറം, കെ.ഒ. ഇട്ടൂപ്പ്, ജോസ് നാലപ്പാട്ട്, ബിജി ഷിബു, ജോര്‍ജ് കു
ര്യയപ്, വൈസ് പ്രസിഡന്റ് വി.സി.ജോര്‍ജ്കുട്ടി, സി.എഫ്.ഒ. തനീഷ്ഡാലി എന്നിവര്‍ സംസാരിച്ചു.