വാക്സിനെടുത്തവര്‍ക്ക് കുറഞ്ഞ പലിശയുമായി ഇന്‍ഡല്‍ മണി

Posted on: July 27, 2021

കൊച്ചി : കോവിഡ് വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിന് വാക്‌സിന്‍ എടുത്തവര്‍ക്ക് സ്വര്‍ണപ്പണയ വായ്പയില്‍ പലിശയിളവ് പ്രഖ്യാപിച്ച് ധനകാര്യസ്ഥാപനമായ ഇന്‍ഡല്‍ മണി. ഇതിനായി ഇന്‍ഡല്‍ ഐഎഫ്‌സി (ഇന്ത്യ ഫൈറ്റ്‌സ് എഗെയ്ന്‍സ് കോവിഡ്) എന്ന പുതിയ സ്‌കീം അവതരിപ്പിച്ചു.

11.5 ശതമാനം പലിശ നിരക്കില്‍ ഈ സ്‌കീമില്‍ സ്വര്‍ണപ്പണയ വായ്പ ലഭ്യമാക്കും. ഒറ്റ ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്കാണ് കുറഞ്ഞ പലിശക്ക് വായ്പ ലഭിക്കുക. വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കുകയും ജീവിത സുരക്ഷ ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഇന്‍ഡല്‍ മണി എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന്‍ അറിയിച്ചു.

TAGS: Indel Money |