എസ്.ബി.ഐ. ഭവനവായ്പ നിരക്കുകള്‍ കുറച്ചു

Posted on: May 3, 2021

മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മേയ് ഒന്നുമുതല്‍ ഭവന വായ്പപ്പലിശ നിരക്കുകളില്‍ കുറവുവരുത്തി. 30 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകളുടെ അടിസ്ഥാനപലിശ 6.95 ശതമാനത്തില്‍നിന്ന് 6.7 ശതമാനമായാണ് കുറച്ചത്. 30 ലക്ഷം രൂപ മുതല്‍ 75 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് നിരക്ക് 6.95 ശതമാനമായിരിക്കും. 75 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവയ്ക്കിത് 7.05 ശതമാനവും. ഇതിനു പുറമേ

വനിതകള്‍ക്ക് പലിശയില്‍ 0.05 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. യോനോ ആപ്പ് വഴി ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്കും പലിശയില്‍ 0.05 ശതമാനം ഇളവ് ലഭിക്കും. ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാകും പലിശനിരക്ക് നിര്‍ണയിക്കുന്നത്.

 

TAGS: SBI |