ഡിജിറ്റല്‍ സ്വര്‍ണ രംഗത്ത് പേടിഎമ്മിന് രണ്ടിരട്ടി വളര്‍ച്ച; 75 ദശലക്ഷം ഉപഭോക്താക്കള്‍ ഇതുവരെ നടത്തിയത് 5000 കിലോഗ്രാമിന്റെ ഇടപാട്

Posted on: November 14, 2020

ന്യൂഡല്‍ഹി: രാജ്യത്ത് വളര്‍ന്നുവന്ന ഡിജിറ്റല്‍ സാമ്പത്തിക സേവന പ്ലാറ്റ്ഫോമായ പേടിഎമ്മില്‍ കഴിഞ്ഞ ആറു മാസത്തിനിടെ ഡിജിറ്റല്‍ സ്വര്‍ണ ഇടപാടില്‍ രണ്ടിരട്ടി വളര്‍ച്ച കൈവരിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ പുതിയ ഇടപാടുകാര്‍ 50 ശതമാനം വര്‍ധിച്ചു. ശരാശരി ഓര്‍ഡര്‍ മൂല്യം 60 ശതമാനം കൂടി. ഇതോടെ പ്ലാറ്റ്ഫോമിലെ മൊത്തം ഇടപാടുകളുടെ അളവ് 5000 കിലോഗ്രാമായി. പേടിഎം ഗോള്‍ഡ് സര്‍വീസ് കമ്പനി ഇപ്പോള്‍ പേടിഎം മണി പ്ലാറ്റ്ഫോമിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇതോടെ ഉപയോക്താക്കള്‍ക്ക് രണ്ട് പ്ലാറ്റ്ഫോമിലും ഡിജിറ്റലായി സ്വര്‍ണം വില്‍ക്കുകയോ വാങ്ങുകയോ ചെയ്യാം. അതോടൊപ്പം ഉപഭോക്താക്കള്‍ക്കുള്ള ഉയര്‍ന്ന ഇടപാട് പരിധി ഒരു കോടി രൂപയായും കമ്പനി ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ ഇത് ഒറ്റത്തവണ ഇടപാടിന് രണ്ടു ലക്ഷം രൂപയായിരുന്നു. ഇതോടെ ഉപയോക്താവിന് ഉയര്‍ന്ന അളവില്‍ സ്വര്‍ണം തടസമില്ലാതെ സുതാര്യമായി വാങ്ങാം.

പേടിഎം ഉപഭോക്താക്കളുടെ എണ്ണത്തിലും സ്ഥായിയായ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 73 ദശലക്ഷത്തിലധികം പേരാണ് പ്ലാറ്റ്ഫോമിലൂടെ പേടിഎം ഗോള്‍ഡ് വാങ്ങിയത്. ഇതില്‍ 40 ശതമാനവും ചെറുകിട നഗരങ്ങളിലും പട്ടണങ്ങളിലും നിന്നുള്ളവരാണ്. രാജ്യത്തുടനീളമുള്ളവര്‍ ഡിജിറ്റല്‍ സ്വര്‍ണ നിക്ഷേപം ഗൗരവമായി കാണുന്നുവെന്നതിന്റെ പ്രതിഫലനമാണ് ഇത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അക്ഷയ തൃതീയയ്ക്ക് ഈ വര്‍ഷം 2.5 ഇരട്ടി വില്‍പ്പന നടന്നത് ഇത് ഒരിക്കല്‍ കൂടി സാക്ഷ്യപ്പെടുത്തുന്നു.

പകര്‍ച്ച വ്യാധി തുടരുമ്പോള്‍ പേടിഎമ്മിന്റെ ഡിജിറ്റല്‍ സ്വര്‍ണം നിക്ഷേപമായി വാങ്ങുന്നതിലും വ്യക്തിഗത ഉപയോഗത്തിനും വീട്ടില്‍ നിന്നും പുറത്തിറങ്ങാനും കൂട്ടുകാരെയും ബന്ധുക്കളെയും കണ്ടുമുട്ടാനും സാധിക്കാത്ത ഈ അസാധാരണ സമയത്ത് സമ്മാനിക്കുന്നതിനും ഇന്ത്യക്കാര്‍ക്കിടയില്‍ ഏറെ താല്‍പര്യം ജനിപ്പിച്ചിട്ടുണ്ടെന്നും ഈ തരംഗം പകര്‍ച്ചവ്യാധി അവസാനിച്ചാലും ഭാവിയിലേക്ക് തുടരുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും ഡിജിറ്റല്‍ സ്വര്‍ണം സമാനതകളില്ലാത്ത സമ്മാനമാണെന്നും മൂല്യമേറിയ വസ്തുവാണെന്നും അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നും സംയോജിത നിക്ഷേപ പ്ലാറ്റ്ഫോം എന്ന നിലയില്‍ പേടിഎം മണിയിലൂടെയും ഇനി ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാമെന്നും നിക്ഷേപങ്ങളില്‍ പൗരന്മാര്‍ക്ക് നിയന്ത്രണം നല്‍കി ശാക്തീകരിക്കുന്നുവെന്നും അടുത്ത ഭാവിയില്‍ തന്നെ ഈ ഉല്‍പ്പന്നത്തിനായി വലിയ പദ്ധതികളും പ്രമോഷനുകളും ഓഫറുകളും തയ്യാറാക്കുന്നുണ്ടെന്നും പേടിഎം മണി സിഇഒ വരുണ്‍ ശ്രീധര്‍ പറഞ്ഞു.

ലോകത്തെ ഏറ്റവും ആധുനിക ശുദ്ധീകരണ, ഖനന സൗകര്യങ്ങളുള്ള എംഎംടിസി-പിഎഎംപിയില്‍ നിന്നും വരുന്നതിനാല്‍ പേടിഎം ഗോള്‍ഡ് നൂറ് ശതമാനം സുരക്ഷിതമാണ്. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള എംഎംടിസിയും സ്വിസ്റ്റര്‍ലണ്ടിലെ പ്രമുഖ സ്വര്‍ണ ബ്രാന്‍ഡായ പിഎഎംപി എസ്എയും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ഇത്.

 

TAGS: Paytm |