വ്യാപാരികള്‍ക്കായി ഓള്‍ ഇന്‍ വണ്‍ ക്യു ആറുമായി പേടിഎം

Posted on: January 14, 2020

കൊച്ചി : ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായി പേടിഎം വ്യാപാരികള്‍ക്കായി ഓള്‍ഇന്‍വണ്‍ ക്യു ആര്‍. സൗകര്യം അവതരിപ്പിച്ചു. ഈ ക്യൂആറിലൂടെ വ്യാപാരികള്‍ക്ക് പേടിഎം വാലറ്റ്, റുപേ കാര്‍ഡുകള്‍, യു. പി. ഐ. ്അധിഷ്ഠിത പേയ്‌മെന്റ് ആപ്പുകള്‍ തുടങ്ങിയവയില്‍ നിന്ന് ചാര്‍ജൊന്നും കൂടാതെ പേയ്‌മെന്റുകള്‍ സ്വീകരിക്കാം.

പേടിഎം ഫോര്‍ ബിസിനസ് ആപ്പ് എല്ലാ പേയ്‌മെന്റുകള്‍ക്കും ഒറ്റ ഒത്തുതീര്‍പ്പ് നടത്താവുന്നതാണ്. വ്യാപാരികള്‍ കടകളില്‍ പതിവായി ഉപയോഗിക്കുന്ന സാധനങ്ങളായ കാല്‍ക്കുലേറ്റര്‍, പവര്‍ബാങ്ക്, ക്ലോക്ക്, പെന്‍സ്റ്റാന്‍ഡ് റേഡിയോ തുടങ്ങിയവയിലും പേടിഎം ക്യു. ആര്‍. കോഡ് ഉള്‍പ്പെടുത്തുന്നുണ്ട്. വ്യാപാരികളുടെ പേര്, ലോഗോ ചിത്രം, തുടങ്ങിയവ ഉപയോഗിച്ച് വ്യക്തിഗതമായ ക്യു ആര്‍. കോഡുകളും അവതരിപ്പിച്ചു.

പേടിഎം ഫോര്‍ ബിസിനസ് ആപ്പിലൂടെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ക്യു ആര്‍ കോഡ് ആവശ്യപ്പെടാം. പേയ്‌മെന്റ് രസീത് കേട്ട് ഉറപ്പിക്കാവുന്ന സൗണ്ട് ബോക്‌സും ലഭ്യമാണ്.

TAGS: Paytm |