വാട്‌സാപ് വഴി മ്യൂച്വല്‍ ഫണ്ട് നിക്ഷേപം

Posted on: May 29, 2019

 

കൊച്ചി : വാട്‌സാപ് വഴി മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്താന്‍ സംവിധാനവുമായി മ്യൂച്വല്‍ ഫണ്ട് നടത്തിപ്പു സ്ഥാപനം മോത്തിലാല്‍ ഓസ്വാള്‍. പുതിയ ഇടപാടുകാര്‍ക്കും കമ്പനിയുടെ ഇപ്പോഴുള്ള ഇടപാടുകാര്‍ക്കും ഉപയോഗപ്പെടുത്താം.

ഇതാണു വഴി : കമ്പനിയുടെ ഫോണ്‍ നമ്പര്‍ 9372205812 ഉപയോക്താവ് ഫോണില്‍ സേവ് ചെയ്യുക. ആനമ്പറിലേക്ക് വാട്‌സാപ്പില്‍ ഹായ് എന്ന സന്ദേശം അയയ്ക്കുക. പാന്‍ വിവരങ്ങള്‍ നല്‍കുക. ഏത് ഫണ്ടില്‍ എത്ര തുക എസ്‌ഐപിയാണോ, ഒറ്റത്തവണ നിക്ഷേപമാണോ തുടങ്ങിയ കാര്യങ്ങള്‍ അറിയിക്കുക. അപ്പോള്‍ കമ്പനി പണപടയ്ക്കാനുള്ള ഓണ്‍ലൈന്‍ ലിങ്ക് മറുപടി സന്ദേശമായി അയയ്ക്കും.

അങ്ങനെ ഓണ്‍ലൈന്‍ പണമിടപാട് നടക്കുന്നതടക്കം 2 മിനിറ്റില്‍ കഴിയുമെന്ന് മോത്തിലാല്‍ ഓസസ്വാള്‍ മേധാവി ആശിഷ് സോമയ്യ പറഞ്ഞു. രാജ്യത്താദ്യമായാണ് വാട്‌സാപ് ഇങ്ങനെ ഉപയോഗപ്പെടുത്തുന്നതെന്നും ഇതിനു വാട്‌സാപ്പിന്റെ പണമിടപാട് സംവിധാനമായ വാട്‌സാപ് പേ യുമായി ബന്ധമില്ലെന്നും അദ്ദേഹം അറിയിച്ചു.