ഫെഡ്ബുക്കിന് ഇനി പുതിയ രൂപം

Posted on: September 19, 2014

FEDBOOK-smallഫെഡറൽ ബാങ്കിന്റെ ഇലക്‌ട്രോണിക് പാസ്ബുക്കായ ഫെഡ്ബുക്ക് പുതിയ രൂപത്തിൽ പുറത്തിറക്കി. ഉപഭോക്താക്കൾക്ക് ആകർഷകമായ ഫീച്ചറുകളുമായാണ് പുതിയ ഫെഡ്ബുക്ക് എത്തിയിരിക്കുന്നത്. 2013 ആഗസ്റ്റ് 15ന് പുറത്തിറക്കിയപ്പോൾത്തന്നെ ഏറെ ജനപ്രിയമായി മാറിയിരുന്നു ഫെഡ്ബുക്ക്.

ഉപഭോക്താക്കൾക്ക് ഡിപ്പോസിറ്റ് അക്കൗണ്ടുകൾ കാണുന്നതിനോടൊപ്പം ലോൺ അക്കൗണ്ടുകൾ നിരീക്ഷിക്കുകയും ചെക്കുകളുടെ കൈകാര്യം സുഗമമാക്കുകയും ചെയ്യാം. മൊബൈൽഫോണിലൂടെ നിലവിലുള്ള ബാലൻസ്, പലിശനിരക്ക്, വായ്പാ കാലയളവ്, ഇൻസ്റ്റാൾമെന്റ് തുക, അടയ്‌ക്കേണ്ട അവസാന തീയതി, അടയ്ക്കാൻ ബാക്കിയുള്ള തുക തുടങ്ങിയ സൗകര്യങ്ങൾ പുതിയ ഫെഡ്ബുക്ക് നൽകുന്നു.

റിക്കറിംഗ് , ഫിക്‌സഡ് ഡിപ്പോസിറ്റുകൾ, റീ ഇൻവെസ്റ്റ്‌മെന്റ് പ്ലാനോടുകൂടിയ ഡിപ്പോസിറ്റുകൾ (കാഷ് സർട്ടിഫിക്കറ്റുകൾ) തുടങ്ങിയ ഡെപ്പോസിറ്റ് അക്കൗണ്ടുകളുടെ കാര്യത്തിൽ ഓപ്പണിംഗ് ബാലൻസ്, പലിശനിരക്ക്, ആരംഭ തീയതി, കാലാവധി പൂർത്തിയാക്കുന്ന തിയ്യതി, നിക്ഷേപ കാലയളവ് തുടങ്ങിയവ കാണാനാവും. മച്വരിറ്റിയുടെ അടിസ്ഥാനത്തിൽ വേർതിരിച്ച് എല്ലാ നിക്ഷേപങ്ങളുടെയും പട്ടികയും ഈ ആപ്ലിക്കേഷനിലൂടെ സാധ്യമാവുന്നു.

ചെക്കുകൾ ക്ലിയറിംഗിന് വേണ്ടി കൊടുത്ത നിമിഷം മുതലുള്ള കാര്യങ്ങൾ അറിയാനാവും. അതായത് ചെക്കുകൾ അക്കൗണ്ട് ചെയ്യുന്നതിന് മുമ്പ് തന്നെ. ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിന് ഇത് ഉപഭോക്താക്കൾക്ക് സഹായകമായിത്തീരും.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്യാം. ഐഒഎസ്, വിൻഡോസ്, ബ്ലാക്ക്‌ബെറി എന്നിവയ്ക്കുള്ള പുതിയ വേർഷൻ ഉടൻ പുറത്തിറക്കും. ഇനിയും കൂടുതൽ സവിശേഷതകൾ ഫെഡ്ബുക്കിൽ വരാനിരിക്കുന്നുവെന്ന് പുതിയ ഫെഡ്ബുക്ക് പുറത്തിറക്കുന്ന വേളയിൽ ഫെഡറൽ ബാങ്ക് ടെക്‌നോളജി ആൻഡ് ഡിജിറ്റൽ ബാങ്കിംഗ് തലവനും അഡീഷണൽ ജനറൽ മാനേജറുമായ കെ പി സണ്ണി അറിയിച്ചു.

TAGS: Fedbook | Federal Bank |