April 2024
ഇ-കളക്ഷന്‍ : സ്പൈസ് ഡിജിറ്റലുമായി ഫെഡറൽ ബാങ്കിന് പങ്കാളിത്തം
Posted on: December 1, 2016
കൊച്ചി : ഫെഡറൽ ബാങ്കിന്റെ ഇ- കളക്ഷൻ സൗകര്യം വഴി പണംകൈകാര്യം ചെയ്യുന്നതിനായി സ്പൈസ് ഡിജിറ്റലുമായി പങ്കാളിത്തം. ഇതനുസരിച്ച് സ്പൈസ് ഡിജിറ്റലിന്റെ ഇരുപതിനായിരത്തിൽപരം ചെറുകിട ഔട്ട്ലെറ്റുകൾക്ക് അവരുടെ പണം ഇന്ത്യയിലെമ്പാടുമുള്ള ഫെഡറൽ ബാങ്ക് ശാഖകളിൽ അടയ്ക്കാം. തങ്ങളുടെ റണ്ണിംഗ് പരിധി പൂർത്തിയാക്കുന്ന ഔട്ട്ലെറ്റുകൾക്ക് ഇടപാടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തവിധത്തിൽ സേവനം തുടരാൻ അപ്പപ്പോൾ ഇതിലൂടെ അവസരമുണ്ടാകും.
ഫെഡറൽ ബാങ്ക് ഇതുവരെ ഏർപ്പെട്ടിട്ടുള്ള ഇ കളക്ഷൻ സൗകര്യങ്ങളിൽ വലുപ്പത്തിൽ രണ്ടാമത്തേതാണ് സ്പൈസ് ഡിജിറ്റലുമായുള്ളതെന്ന് ബാങ്കിന്റെ സിഒഒ ശാലിനി വാര്യർ പറഞ്ഞു. ഇത്തരത്തിൽ കൂടുതൽ കോർപറേറ്റ് പങ്കാളിത്തങ്ങളും സഹകരണവും സ്ഥാപിക്കുന്നതിനായി ബാങ്ക് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതായി അവർ വ്യക്തമാക്കി.
TAGS: Federal Bank |
യുടിഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 8500 കോടി രൂപ
പിരാമല്‍ ഫിനാന്‍സ് ഈ സാമ്പത്തിക വര്‍ഷം സ്വര്‍ണ പണയ, മൈക്രോ വായ്പ മേഖലകളിലേക്ക്
ബന്ധന് ഇന്നൊവേഷന് ഫണ്ടുമായി ബന്ധന് മ്യൂച്വല്‍ ഫണ്ട്
മികച്ച സ്ഥിര നിക്ഷേപം നടത്താന്‍ സഹായവുമായി ഇന്‍ക്രെഡ് മണി
വൈവിധ്യമാര്‍ന്ന നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാന്‍ യുടിഐ ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട്