ഇസാഫ് ബാങ്ക് ലോക മണ്ണ് ദിനാചരണവും കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചു

Posted on: December 9, 2022

പാലക്കാട് : മണ്ണ് പരിപാലനത്തിന്റെ പ്രാധാന്യം ലക്ഷ്യമിട്ട് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ലോക മണ്ണ് ദിനാചരണവും കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചു. മണ്ണിന്റെ സ്വാഭാവികത നിലനിര്‍ത്തി, നൂതന മാര്‍ഗത്തിലുള്ള കൃഷി രീതികള്‍ അവലംബിക്കാന്‍ കര്‍ഷകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ്ദിനം ആചരിച്ചത്.

അട്ടപ്പാടി കര്‍ഷക ഉത്പാദക സംഘത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങ് ഇസാഫ് കോ-ഓപ്പറേറ്റീവ്ചീഫ് ഓപ്പറേഷന്‍സ് ഓഫിസര്‍ രാജേഷ് ശ്രീധരന്‍പിള്ള പരിപാടി ഉദ്ഘാടനം
ചെയ്തു. അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. മാസന്ദേശം നല്‍കി.

മണ്ണ് പരിശോധന കിറ്റുകളുടെ വിതരണം ഇസാഫ് ബാങ്ക് മാര്‍ക്കറ്റിങ് ഹെഡ് സി.കെ. ശ്രീകാന്ത് നിര്‍വഹിച്ചു. ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ സി.വി. രമേഷ്, അഗ്രി ഇന്‍പുട്ട് മാര്‍ക്കറ്റിങ് ഹെഡ് ഇന്ദുചൂഡന്‍ എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി. അട്ടപ്പാടി കര്‍ഷക ഉത്പാദക സംഘം ചെയര്‍മാന്‍ യൂസഫ് അലി, കൃഷിഅസിസ്റ്റന്റ് ഡയറക്റ്റര്‍ ലത ശര്‍മ, ജോജി കോശി വര്‍ഗീസ്, സുരേഷ് കെ. ഗുപ്തന്‍, എം.എ. ജയകണ്ണന്‍, വി.എസ്.റോയ്, ബിജു ജോസഫ്, ടി.ഒ. ജോമി എന്നിവര്‍ പങ്കെടുത്തു.

TAGS: ESAF Bank |