ലോക ജലദിനം : അസറ്റ് ഹോംസ് പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു

Posted on: March 25, 2021

കൊച്ചി : സ്വര്‍ണം, ഓയില്‍ തുടങ്ങിയവയെപ്പോലെ ഇക്കഴിഞ്ഞ ഡിസംബര്‍ മുതല്‍ ജലവും വാള്‍ സ്ട്രീറ്റില്‍ ഒരു കമ്മോഡിറ്റിയായി ട്രേഡ് ചെയ്യപ്പെട്ടു തുടങ്ങിയത് മറക്കരുതെന്ന് പ്രശസ്ത ആര്‍ക്കിടെക്ട് സിദ്ധാര്‍ഥ് മേനോന്‍. ആഗോള ജലദിനം പ്രമാണിച്ച് അസറ്റ് ഹോംസ് കളമശ്ശേരി എസ്.സി.എം.എസില്‍ സംഘടിപ്പിച്ച ‘ബിയോണ്ട് സ്‌ക്വയര്‍ഫീറ്റ്’ പ്രഭാഷണ പരിപാടിയില്‍ ‘ജലത്തിന്റെ മൂല്യം, നിര്‍മിത പരിസ്ഥിതിയിയിലെ ആഗോള അസമത്വങ്ങള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടിവെള്ളത്തിന് ക്ഷാമം നേരിടാന്‍ പോകുന്നു എന്നു തന്നെയാണ് ഇത് സൂചന തരുന്നത്. കാലാവസ്ഥാ മാറ്റം, ജനസംഖ്യാ വര്‍ധന, വരള്‍ച്ച, മലിനീകരണം തുടങ്ങി ഒട്ടേറെ കാരണങ്ങള്‍ ജലക്ഷാമത്തെ രൂക്ഷമാക്കുന്നു. വരുംകാലങ്ങളില്‍ ജലത്തിന്റെ വില ഒരു ചൂടുള്ള വിഷയമായി നിലനില്‍ക്കുമെന്ന് കരുതണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ലോക പരിസ്ഥിതി, ജല, പാര്‍പ്പിട ദിനങ്ങളിലായി സംഘടിപ്പിച്ചു വരുന്ന ബിയോണ്ട് ദി സ്‌ക്വയര്‍ഫീറ്റ് പ്രഭാഷണ പരമ്പരയുടെ പതിനെട്ടാമത് പതിപ്പാണ് തിങ്കളാഴ്ച നടന്നത്.

അസറ്റ് ഹോംസ് മാനേജിങ് ഡയറക്ടര്‍ വി. സുനില്‍ കുമാര്‍, എസ്.സി.എം.എസ്. ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ പ്രമോദ് പി. തേവന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

TAGS: Asset Homes |