ആക്‌സിസ് ബാങ്ക് ഇന്ത്യന്‍ നേവിയുമായി ധാരണാപത്രം ഒപ്പുവച്ചു

Posted on: November 2, 2021

കൊച്ചി : രാജ്യത്തെ സ്വകാര്യമേഖലാ ബാങ്കായ ആക്‌സിസ് ബാങ്ക്, ഇന്ത്യന്‍ നാവികസേനയുമായി ധാരണാപത്രം ഒപ്പുവച്ചു. പവര്‍ സല്യൂട്ട് പരിപാടിയുടെ കീഴില്‍ ഈ രംഗത്തെ ഏറ്റവും മികച്ച ആനുകൂല്യങ്ങളും സവിശേഷതകളും നല്‍കിയുള്ള ഡിഫന്‍സ് സര്‍വീസ് സാലറി പാക്കേജാണ് പുതിയ ധാരണാപത്രത്തിലൂടെ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

നാവികസേനാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ നാവികസേനയെ പ്രതിനിധീകരിച്ച് പേ ആന്‍ഡ് അലവന്‍സ് കൊമ്മഡോര്‍ നീരജ് മല്‍ഹോത്രയും, ആക്‌സിസ് ബാങ്കിനെ പ്രതിനിധീകരിച്ച് ലയബിലിറ്റി സെയില്‍സ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് റെയ്‌നോള്‍ഡ് ഡിസൂസ, ആക്‌സിസ് ബാങ്ക് നാഷണല്‍ അക്കൗണ്ട്‌സ് ഹെഡ് ലഫ്റ്റനന്റ് കേണല്‍ എംകെ ശര്‍മ്മ എന്നിവരും പങ്കെടുത്തു.

ഇന്ത്യന്‍ നേവിയിലെ എല്ലാ റാങ്കിലുള്ളവര്‍ക്കും, വിരമിച്ചവര്‍ക്കും, കേഡറ്റുകള്‍, റെക്റ്റുകള്‍ക്കും നിരവധി ആനുകൂല്യങ്ങലാണ് ഈ എക്‌സ്‌ക്ലൂസീവ് ഡിഫന്‍സ് സര്‍വീസ് സാലറി പാക്കേജിലൂടെ ആക്‌സിസ് ബാങ്ക് നല്‍കുന്നത്. 56 ലക്ഷം രൂപയുടെ വ്യക്തിഗത ആക്‌സിഡന്റല്‍ കവര്‍, കുട്ടികളുടെ വിദ്യാഭ്യാസ ഗ്രാന്റിനായി അധികമായി 8 ലക്ഷം, 46 ലക്ഷം വരെയുള്ള സ്ഥിരമായ വൈകല്യ പരിരക്ഷാ ആനുകൂല്യം, 46 ലക്ഷം രൂപ വരെയുള്ള ഭാഗിക സ്ഥിര വൈകല്യ പരിരക്ഷ, ഒരു കോടി രൂപയുടെ എയര്‍ ആക്‌സിഡന്റ് കവര്‍, ഭവന വായ്പകളില്‍ 12 ഇഎംഐ ഇളവും സൗജന്യ പ്രോസസിങ് ഫീയും, കുടുംബാംഗങ്ങള്‍ക്ക് സൗജന്യമായി 3 അധിക സീറോ ബാലന്‍സ് ഡിഎസ്പി അക്കൗണ്ടുകള്‍, ഇന്ത്യയിലുടനീളം ഒരേ അക്കൗണ്ട് നമ്പര്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ പാക്കേജില്‍ ഉള്‍പ്പെടും.

രാജ്യത്തെ നിസ്വാര്‍ഥമായി സേവിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രതിരോധ സേനാംഗങ്ങളെ സേവിക്കുന്നത് തങ്ങള്‍ക്ക് വളരെയധികം സന്തോഷം നല്‍കുന്നുവെന്ന് ആക്‌സിസ് ബാങ്കിന്റെ ബ്രാഞ്ച് ബാങ്കിങ്, റീട്ടെയില്‍ ലയബിലിറ്റീസ് ആന്‍ഡ് പ്രൊഡക്ട്‌സ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവും മേധാവിയുമായ രവി നാരായണന്‍ പറഞ്ഞു.