ഹോണ്ട പരിസ്ഥിതി ദിനം ആചരിച്ചു

Posted on: June 6, 2016

Honda-Environment-Day--Big

കൊച്ചി : ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ, ഇന്ത്യയിലെ 4 പ്ലാന്റുകളിലും 4500 ഷോറൂമുകളിലും ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ജൂൺ 5 മുതൽ 11 വരെ പരിസ്ഥിതി വാരമായും ഹോണ്ട ആചരിക്കും.

സ്‌കൂളുകൾ, ഡീലർഷിപ്പുകൾ എന്നിവ വഴി വൃക്ഷത്തൈ, ചണ സഞ്ചി എന്നിവ ലോക പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യപ്പെട്ടു. ഷോറൂമുകൾ കേന്ദ്രീകരിച്ച് പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രചാരണ പോസ്റ്ററുകൾ, സ്റ്റിക്കറുകൾ എന്നിവ വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ സ്‌കൂൾ കുട്ടികൾക്കായി ക്വിസ്, പോസ്റ്റർ മത്സരം എന്നിവയും സംഘടിപ്പിച്ചു.

ഹോണ്ടയെ സംബന്ധിച്ചേടത്തോളം പരിസ്ഥിതി സംരക്ഷണം സുപ്രധാന അജണ്ടയാണെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കിയറ്റ മുരമറ്റ്‌സു പറഞ്ഞു. 2020 ആവുമ്പോഴേക്ക് ഹോണ്ട വാഹനങ്ങളിൽ നിന്നുള്ള കാർബൺഡയോക്‌സൈഡ് നിർഗമനം 30 ശതമാനം കുറയ്ക്കുമെന്ന ആഗോള ലക്ഷ്യം ഹോണ്ട പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിത ഫാക്ടറി, ഹരിത ഷോറൂമുകൾ, ഹരിത വിതരണ ശൃംഖല തുടങ്ങിയ ആശയങ്ങളിലൂടെ ഹരിതാഭവും മലിനീകരണമില്ലാത്തതുമായ ഒരു നാളേക്ക് വേണ്ടിയാണ് ഹോണ്ട നിലകൊള്ളുന്നതെന്നും അദേഹം ചൂണ്ടിക്കാട്ടി.