14
Tuesday
May 2024
May 2024
നീചസമീപനങ്ങൾക്കുള്ള തിരിച്ചടിയെന്ന് വിഎസ്
Posted on: May 19, 2016
പാലക്കാട് : ഉമ്മൻ ചാണ്ടി ഗവൺമെന്റിന്റെ അഴിമതിയും വിലക്കയറ്റവും സ്ത്രീകളോടുള്ള നീചമായ സമീപനങ്ങൾക്കുമുള്ള തിരിച്ചടിയാണ് കേരള ജനത നൽകിയിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ആരോപിച്ചു. മോദി ഗവൺമെന്റിന്റെ രാജ്യദ്രോഹ നയങ്ങളെ താങ്ങുന്ന സമീപനമാണ് ഉമ്മൻ ചാണ്ടി സ്വീകരിച്ചിട്ടുള്ളത്.
മലമ്പുഴ മണ്ഡലത്തിൽ കഴിഞ്ഞ തവണ യുഡിഎഫിന് കിട്ടിയ വോട്ട് എവിടെപ്പോയെന്ന് വി.എസ്. ചോദിച്ചു. യുഡിഎഫും ബിജെപിയും തമ്മിലുള്ള രഹസ്യബാന്ധവമാണ് ഇതു തെളിയിക്കുന്നതെന്നും വി.എസ്. പറഞ്ഞു.
TAGS: Kerala Assembly Election | V S Achuthanandan |
News in this Section