ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷവുമായി രാഹുലും കുഞ്ഞാലിക്കുട്ടിയും ഡീൻ കുര്യാക്കോസും

Posted on: May 23, 2019

കൊച്ചി : സംസ്ഥാനത്തെ 19 ലോകസഭ മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികളും ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ.എം. ആരിഫും ലീഡ് ചെയ്യുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധിയും (1,65,200) മലപ്പുറത്ത് പി. കെ. കുഞ്ഞാലിക്കുട്ടിയും (1,47,528) ഇടുക്കിയിൽ ഡീൻ കുര്യാക്കോസും (1,14,924) ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ലീഡ് നേടി.

ഓരോ മണ്ഡലത്തിലും ലീഡ് ചെയ്യുന്ന സ്ഥാനാർത്ഥിയുടെ പേര്, മണ്ഡലം, ലീഡ് നില എന്ന ക്രമത്തിൽ ചുവടെ

ശശി തരൂർ (തിരുവനന്തപുരം 14,584), അടൂർ പ്രകാശ് (ആറ്റിങ്ങൽ – 15,910), എൻ.. കെ. പ്രേമചന്ദ്രൻ (കൊല്ലം 56,413), ആന്റോ ആന്റണി (പത്തനംതിട്ട 31,906), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര 28,462), എ. എം. ആരിഫ് (ആലപ്പുഴ 1619), തോമസ് ചാഴികാടൻ (കോട്ടയം 52,417), ഡീൻ കുര്യാക്കോസ് (ഇടുക്കി 1,14,924) ഹൈബി ഈഡൻ (എറണാകുളം 63,413), ബെന്നി ബഹനാൻ (ചാലക്കുടി 42,512), ടി.എൻ. പ്രതാപൻ (തൃശൂർ 40,535),

വി. കെ. ശ്രീകണ്ഠൻ (പാലക്കാട് 28,166) രമ്യ ഹരിദാസ് (ആലത്തൂർ 82,190), ഇ.ടി. മുഹമ്മദ് ബഷീർ (പൊന്നാനി 68,526), പി.കെ. കുഞ്ഞാലിക്കുട്ടി (മലപ്പുറം 1,47,528), എം.കെ. രാഘവൻ (കോഴിക്കോട് 55,307), കെ. മുരളീധരൻ (വടകര 33,474) കെ. സുധാകരൻ (കണ്ണൂർ 42,239), രാഹുൽ ഗാന്ധി (വയനാട് 1,65,200), രാജ്‌മോഹൻ ഉണ്ണിത്താൻ (കാസർഗോഡ് 11,686).