മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 100200 വോട്ടിന്റെ ലീഡ്

Posted on: May 23, 2019

കോഴിക്കോട് : മലപ്പുറം ലോകസഭ മണ്ഡലത്തിൽ മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും സിറ്റിംഗ് എംപിയുമായ പി. കെ. കുഞ്ഞാലിക്കുട്ടിക്ക് 100200 വോട്ടിന്റെ ലീഡ്. രാഹുൽ ഗാന്ധി കഴിഞ്ഞാൽ കേരളത്തിൽ ഒരു ലക്ഷത്തിന് മേൽവോട്ടുകളുടെ ലീഡ് നേടിയത് കുഞ്ഞാലിക്കുട്ടി മാത്രമാണ്.

എൽഡിഎഫ് സ്ഥാനാർത്ഥി വി. പി. സാനു രണ്ടാം സ്ഥാനത്താണ്. വി. ഉണ്ണിക്കൃഷ്ണൻ ആണ് എൻഡിഎ സ്ഥാനാർത്ഥി.