സൗജന്യ ഓണ്‍ലൈന്‍ ക്ലാസുമായി നിഷ ജോസ്. കെ. മാണി

Posted on: April 21, 2020

 പ്ലസ്ടു മുതല്‍ പി. ജി. വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനില്‍ സൗജന്യ ക്ലാസുകള്‍ എടുക്കാന്‍ തയ്യാറായി ജോസ്. കെ. മാണി എം. പിയുടെ ഭാര്യ രംഗത്ത്.  നിഷ തന്നെയാണ് ഈ വിവരം സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള നിഷ മാനേജ്‌മെന്റിന്റെ വിദഗ്ദയുമാണ്. മാനേജ്‌മെന്റ് പഠന വിദ്യാര്‍ത്ഥികള്‍ക്കാണ് മുന്‍ഗണന. ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിലിരുന്നപ്പോഴാണ് ഇങ്ങനെയൊരു ചിന്ത ഉദിച്ചത്. അഭിപ്രായം ചോദിച്ചപ്പോള്‍ ജോയ്ക്കും (ജോസ് കെ. മാണി) നൂറുവട്ടം സമ്മതം. അങ്ങനെയാണ് ക്ലാസെടുക്കുന്നവിവരം സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവച്ചത് നിഷ പറഞ്ഞു. അറിയിപ്പ് കണ്ട ഉടന്‍ നൂറോളം വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ ചേരാനുള്ള സന്നദ്ധത അറിയിച്ചുട്ടുണ്ട്. സൂം ആപ്ലിക്കേഷന്‍ വഴിയാണ് ക്ലാസുകള്‍.

മേയില്‍ ആരംഭിക്കുന്ന ക്ലാസുകള്‍ സെപ്റ്റംബറില്‍ അവസാനിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 27 ന് മുമ്പായി 9895698364 വാട്‌സ് ആപ്പ് നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പ്ലസ് ടു, കൊമേഴ്‌സ്, ബി. കോം., ബി. ബി. എം., എം.ബി.എ. വിദ്യാര്‍ത്ഥികള്‍ക്കാണ് മുന്‍ഗണന.

സുനിൽ പാലാ