ആന്‍ബെല്ലക്ക് ആശ്വാസമായി ജോയ്ആലുക്കാസ്

Posted on: August 12, 2022

കൊച്ചി : ഇരുശ്വാസകോശങ്ങളും പ്രവര്‍ത്തനരഹിതമായ ആന്‍ല്ലയ്ക്ക് സഹായഹസ്തവുമായി ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍. കോവിഡ് മഹാമാരിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും രണ്ട് ശ്വാസകോശങ്ങളും പ്രവര്‍ത്തനരഹിതമായി ചെന്നൈ അപ്പോളോആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാവാന്‍ ഒരുങ്ങുകയാണ് ആന്‍ബെല്ല.

ശസ്ത്രക്രിയയ്ക്കായി ഒന്നര ലക്ഷം രൂപയാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ സംഭാവനയായി നല്‍കി. ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ പി.പി. ജോസ് ചെക്ക് കൈമാറി. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം വിദ്യാര്‍ത്ഥിനിയാണ് ആന്‍ബെല്ല.