ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ അട്ടപ്പാടിയില്‍ 20 വീടുകള്‍ നല്‍കി

Posted on: June 11, 2022

തൃശ്ശൂര്‍ : ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ ജോയ് ഹോംസ് പദ്ധതിയുടെ ഭാഗമായി പണിപൂര്‍ത്തിയാക്കിയ 20 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു. പാലക്കാട് രൂപതയുടെ സാന്‍ജോ ഭവന നിര്‍മാണപദ്ധതിയില്‍ താവളം ഫൊറോനയിലെ വിവിധ ഇടവകകളില്‍ പൂര്‍ത്തിയായ 20 വീടുകളുടെ താക്കോല്‍ സമര്‍പ്പണം രൂപത മുന്‍ ബിഷപ്പ് ജേക്കബ് മനത്തോടത്ത് നിര്‍വഹിച്ചു.

പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയില്‍ 45 വീടുകളാണ് നിര്‍മിക്കുന്നത്. ആറ് വീടുകളുടെ താക്കോല്‍ദാനം ഫെബ്രുവരിയില്‍ നടത്തിയിരുന്നു.

താവളം ഫൊറോന പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ജോയ് ആലുക്കാസ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് ടി.എ., ഫൊറോന വികാരി ഫാ. േജാമിസ് കൊടകശ്ശേരില്‍, അഗളി അസി. വികാരി അഖില്‍ കണ്ണമ്പുഴ എന്നിവര്‍ പ്രസംഗിച്ചു.