ജോയ്ആലുക്കാസ് ഫൗണ്ടേഷൻ കാഴ്ച്ചയില്ലാത്ത 100 പേർക്ക് സ്മാർട്ട് ഫോൺ സമ്മാനിച്ചു

Posted on: September 1, 2016

 

ജോയ്ആലുക്കാസ് ഫൗണ്ടേഷൻ തിളക്കം പദ്ധതിയുടെ ഭാഗമായി കാഴ്ച്ചയില്ലാത്ത 100 പേർക്ക് നൽകുന്ന സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം കോട്ടയം ലൂർദ് പബ്ലിക് സ്‌കൂൾ ഹാളിൽ ജോളി ജോയ് ആലുക്കാസ് നിർവഹിക്കുന്നു.

ജോയ്ആലുക്കാസ് ഫൗണ്ടേഷൻ തിളക്കം പദ്ധതിയുടെ ഭാഗമായി കാഴ്ച്ചയില്ലാത്ത 100 പേർക്ക് നൽകുന്ന സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം കോട്ടയം ലൂർദ് പബ്ലിക് സ്‌കൂൾ ഹാളിൽ ജോളി ജോയ് ആലുക്കാസ് നിർവഹിക്കുന്നു.

 

കോട്ടയം : ജോയ്ആലുക്കാസ് ഫൗണ്ടേഷൻ കാഴ്ച്ചയില്ലാത്ത 100 പേർക്ക് പ്രത്യേക ആപ്ലിക്കേഷനോടുകൂടിയ സ്മാർട്ട് ഫോണുകൾ സമ്മാനിച്ചു. കോട്ടയം ലൂർദ് പബ്ലിക് സ്‌കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ജോളി സിൽക്‌സ് മാനേജിംഗ് ഡയറക്ടർ ജോളി ജോയ് ആലുക്കാസ് വിതരണോദ്ഘാടനം നിർവഹിച്ചു.

സെപ്റ്റംബർ രണ്ടാം വാരത്തിൽ തൃശൂരിൽ 50 പേർക്കുകൂടി ഫോണുകൾ സമ്മാനിക്കുന്നതാണെന്ന് ജോളി ജോയ് ആലുക്കാസ് പറഞ്ഞു. ഫാ. ജോസഫ് മണക്കുളം, കെ.എസ്എസ്. അസിസ്റ്റന്റ് സെക്രട്ടറി ഫാ. ബിബിൻ കണ്ടോത്ത്, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ചീഫ് കോ-ഓർഡിനേറ്റർ പി.പി. ജോസ്, ഫാ. സോളമൻ സിഎംഐ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കോട്ടയം മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ ജാൻസി ജേക്കബ് എന്നിവർ പ്രസംഗിച്ചു.

ആരോഗ്യസംരക്ഷണ രംഗത്ത് ഒട്ടേറെ സേവനപ്രവർത്തനങ്ങൾ നടത്തിവരുന്ന ജോയ് ആലുക്കാസ് ഫൗണ്ടേഷൻ അധസ്ഥിതരുടെ ഉന്നമനത്തിനും പ്രകൃതി സംരക്ഷണത്തിനും വേണ്ടി നല്ലൊരു തുക ചിലവഴിക്കുന്നു. ആദിവാസി സ്‌കൂളുകൾ,അനാഥാലയങ്ങൾ, വൃദ്ധമന്ദിരങ്ങൾ, ജയിൽ വാസികളുടെ മക്കൾക്കും, തെരുവിന്റെ മക്കൾക്കും വേണ്ടിയുള്ള വിദ്യാലയങ്ങൾ എന്നിവയുമായി സഹകരിച്ചു പ്രവർത്തിച്ചു വരുന്നു. നാലു ജില്ലകളിൽ മാസം തോറും നടത്തിവരുന്ന മെഗാ മെഡിക്കൽ ക്യാമ്പുകൾ, ഗർഭവതികളായ ദരിദ്ര സ്ത്രീകൾക്കായി നടത്തുന്ന മദർ കെയർ പദ്ധതി തുടങ്ങിയവ നിരവധി പേർക്ക് ആശ്വാസം പകരുന്നു.

മെഗാ ക്യാമ്പുകളിലൂടെ മാസം തോറും 400 പേർക്ക് കണ്ണടകൾ സൗജന്യമായി നൽകുന്നുമുണ്ട്. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി 80 പേർക്ക് ബ്യൂട്ടീഷൻ കോഴ്‌സിൽ പരിശീലനം നൽകുന്ന ഒരു സ്‌കിൽ ഡവലപ്‌മെന്റ് പദ്ധതിയും ആവിഷ്‌കരിച്ച് വരുന്നു. വിവിധ ജില്ലകളിലായി 750 കിഡ്‌നി രോഗികൾക്ക് മാസം തോറും ഡയാലിസിസ് കിറ്റുകളും ഫൗണ്ടേഷൻ നൽകി വരുന്നുണ്ട്.