കാന്‍സര്‍ രോഗികളായി കുഞ്ഞുങ്ങള്‍ക്ക് സഹായഹസ്തവുമായി ജോയ് ആലുക്കാസ്

Posted on: October 13, 2021

കൊച്ചി : മുക്കം എം.വി.ആര്‍. കാന്‍സര്‍ കെയര്‍ ആശുപ്രതിയിലെ യുവ ഡോക്ടര്‍മാര്‍ 25 കുഞ്ഞു കാന്‍സര്‍രോഗികള്‍ക്ക് ഓരോ ലക്ഷം രൂപ വീതം സംഭാവനനല്‍കും. ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പദ്ധതി. ആദ്യ ചെക്ക് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പി.പി.ജോസ്, ന്യൂറോബാറ്റോമ എന്ന ഗുരുതര രോഗം ബാധിച്ച കുട്ടിയുടെ കുടുംബത്തിന് കൈമാറി, ഡോ.യാമിനി കൃഷ്ണന്‍, ഡോ.ഗസല്‍, ഡോ. വി.പി. കൃഷ്ണന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

TAGS: Joyalukkas |