ക്രെഡായ് തിരുവനന്തപുരം ചാപ്റ്റർ 250 പിപിഇ കിറ്റുകൾ മെഡിക്കൽ കോളജിന് സംഭാവന ചെയ്തു

Posted on: April 28, 2020

തിരുവനന്തപുരം : ക്രെഡായ് തിരുവനന്തപുരം ചാപ്റ്റർ 250 പിപിഇ കിറ്റുകളും 400 എൻ95 മാസ്‌ക്കുകളും തിരുവനന്തപുരം മെഡിക്കൽ കോളജിന് സംഭാവന ചെയ്തു.

ക്രെഡായ് കേരള കൺവീനർ ജനറൽ എസ്. എൻ. രഘുചന്ദ്രൻ നായർ, ക്രെഡായ് തിരുവനന്തപുരം ചാപ്റ്റർ പ്രസിഡന്റ് വി. എസ്. ജയചന്ദ്രൻ എന്നിവർ ചേർന്ന് മന്ത്രി എ.സി. മൊയ്തീന് കിറ്റുകൾ കൈമാറി.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആർഎംഒ ഡോ. മോഹൻ റോയ്, ക്രെഡായ് തിരുവനന്തപുരം ചാപ്റ്റർ സെക്രട്ടറി അരുൺ എ. ഉണ്ണിത്താൻ, സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.