മുത്തൂറ്റ് ഗ്രൂപ്പ് കൃത്രിമ കാല്‍ വിതരണ ക്യാമ്പ് സംഘടിപ്പിച്ചു

Posted on: June 18, 2019

 

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ മുത്തൂറ്റ് ഗ്രൂപ്പിന്റെ കോര്‍പറേറ്റ് സാമൂഹ്യ പ്രതിബദ്ധത വിഭാഗമായ മുത്തൂറ്റ് എം. ജോര്‍ജ് ഫൗണ്ടേഷന്‍ മുത്തൂറ്റ് സ്‌നേഹസഞ്ചാരിണി പദ്ധതിക്ക് തുടക്കം കുറിച്ചു. കൊച്ചി വെസ്റ്റില്‍നിന്നും കോയമ്പത്തൂര്‍ മിഡ്ടൗണില്‍നിന്നുളള റോട്ടറി ക്ലബുകളുമായി സഹകരിച്ച് തൃപ്പൂണിത്തുറ മുത്തൂറ്റ് മാനേജ്‌മെന്റ് അക്കാദമയില്‍ നടന്ന ചടങ്ങില്‍ 101 അംഗപരിമിതര്‍ക്ക് കൃത്രിമ
കാലുകള്‍ വിതരണം ചെയ്തു.

ഈസ്റ്റ് & മലങ്കര മെത്രാപ്പോലീത്ത പരിശുദ്ധ ബസേലിയോസ് മാര്‍ തോമ പൗലോസ് രണ്ടാമന്‍ കാതോലിക്കോസ് പരിപാടി ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ്  ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊച്ചിന്‍ വെസ്റ്റ് റോട്ടറി ക്ലബ് പ്രസിഡന്റ് അച്ചുതന്‍ മാത്തൂര്‍, റോട്ടറി ഡിസ്ട്രിക്ട് 3201 ജില്ലാ ഗവര്‍ണര്‍ എ.വി.പതി, റോട്ടറി മിഡ് ടൗണ്‍ പ്രസിഡന്റ് ഡോ. മുരളി, എറണാകുളം സേക്രട്ട് ഹാര്‍ട്ട് കോളേജ് പ്രിന്‍സിപ്പല്‍ ഫാ. പ്രശാന്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ജര്‍മനി, യുകെ എന്നിവിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത വസ്തുക്കള്‍ ഉപയോഗിച്ച് റോട്ടറി കോയമ്പത്തൂര്‍ മിഡ്ടൗണ്‍ ആര്‍ട്ടിഫിഷ്യല്‍ ലിമ്പ് സെന്ററില്‍ നിര്‍മ്മിച്ച കാലുകളാണ് വിതരണം ചെയ്തത്. വളരെ സുഖകരവും ഭാരം കുറഞ്ഞതും എളുപ്പം ധരിക്കാനും മാറ്റാനും സാധിക്കുന്നതാണ് ഈ ക്രിത്രിമ കാലുകള്‍. ഇന്ത്യയില്‍ ആദ്യമായാണ് ഇത്രയും ബ്രുഹത്തായ റെസിന്‍ മോഡല്‍ ടൈപ്പ് ഫ്രീ ലിംബ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 101 കാലുകള്‍ സ്‌പോണ്‍സര്‍ ചെയ്ത് മുത്തൂറ്റ് ഗ്രൂപ്പ് നിര്‍ണായക പങ്കുവഹിച്ചു.

ആളുകളെ ജിവിതത്തിലേക്ക് തിരികെ നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കുടുംബത്തിനായി വരുമാനം നേടി തുടങ്ങുന്ന ഇവര്‍ സ്വതന്ത്രമായ ജീവിതശൈലിക്കു കൂടി പ്രാപ്തരാകുന്നുവെന്നും ഇന്ത്യയെ മുന്നോട്ടു നയിക്കുന്നതിലുള്ള തങ്ങളുടെ ശക്തിയും ദിശയുമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

എറണാകുളം, കൊച്ചി, ഇടുക്കി, വയനാട്, കോട്ടയം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്, വൈക്കം, മലപ്പുറം, മൂവാറ്റുപുഴ, കൊല്ലം, തൃശൂര്‍, ആലപ്പുഴ, ചാവക്കാട്, തിരുവനന്തപുരം, തൊടുപുഴ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ഗുണഭോക്താക്കള്‍. കേരളത്തിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഗുണഭോക്താക്കളെ തിരിച്ചറിയുന്ന പ്രക്രിയ ആരംഭിച്ചത് 2019 മാര്‍ച്ചിലായിരുന്നു. റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ വെസ്റ്റിലെ അംഗങ്ങള്‍, കൊച്ചിയിലെ സേക്രഡ് ഹാര്‍ട്ട്‌സ് കോളേജിലെ

ഇക്കണോമിക്‌സ് വിഭാഗത്തില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ, അപകടങ്ങള്‍, ഡയബറ്റിക്, പ്രാണികളുടെ കടി, മറ്റ് ചില കാരണങ്ങളാലും കാലു നഷ്ടപ്പെട്ടവരെ കണ്ടെത്തിയത്.

TAGS: Muthoot Group |