അവയവദാതാക്കളുടെ കുടുംബങ്ങളെ ആദരിക്കുന്നു

Posted on: December 13, 2018

 

കൊച്ചി : മരണാനന്തരം അവയവദാനം നടത്തിയവരുടെ കുടുംബങ്ങളെ കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ ആദരിക്കുന്നു. 14 ന് ഉച്ചയ്ക്ക് 12.45 ന് തേവര എസ് എച്ച് കോളേജ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ 2017 ജനുവരി മുതല്‍ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ നടന്ന മസ്തിഷ്‌ക മരണങ്ങളില്‍ അവയവദാനം നടത്തിയ 4 പേരുടെ ഉറ്റ ബന്ധുക്കളെയാണ് ആദരിക്കുന്നത്.

അവയവദാനത്തിന്റെ മഹാസന്ദേശം ജീവിതത്തിലൂടെ പകര്‍ന്നു നല്‍കിയ 163 കുടുംബങ്ങളെ മുന്‍ വര്‍ഷങ്ങളില്‍ ഫൗണ്ടേഷന്‍ ആദരിച്ചിരുന്നു. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി മുഖ്യാതിഥി ആയിരിക്കുന്ന ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. പ്രശാന്ത് പാലക്കപ്പിള്ളി , ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ്ജ് സ്ലീബ, എസ്.എച്ച് കോളേജ് നാഷണല്‍ സര്‍വ്വീസ് സ്‌കീം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. രമ്യ രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും .