April 2024
പൂർവ ഗ്രാൻഡ്ബേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി
Posted on: September 19, 2018
കൊച്ചി : എറണാകുളം മറൈൻഡ്രൈവിലെ പൂർവ ഗ്രാൻഡ്ബേ അപ്പാർട്ട്‌മെൻറ് റസിഡൻറ്‌സ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. മുൻ എറണാകുളം ജില്ലാ കളക്ടറും കൊച്ചി മേയറുമായിരുന്ന എം. പി ജോസഫ് 555555 രൂപയുടെ ചെക്ക് ജില്ലാ കളക്ടർ മുഹമ്മദ് സ്ഫീറുള്ളയ്ക്ക് കൈമാറി.
അസോസിയേഷൻ വൈസ് പ്രസിഡണ്ട് ശിവപ്രസാദ്, സെക്രട്ടറി ആർ. എ മുഹമ്മ്ദ്, ട്രഷറർ നരേന്ദ്രനാഥ്, നിർവാഹകസമിതി അംഗങ്ങളായ മുഹമ്മദ് അയൂബ്, കെ. ജയൻ എന്നിവരുടെ സാന്നിധ്യത്തിലാണ് സഹായധനം കൈമാറിയത്.
മാതൃകാപരമായ പ്രവർത്തനമാണ് പൂർവ ഗ്രാൻഡ്ബേ അപ്പാർട്ട്‌മെൻറ് അസോസിയേഷേന്റതെന്നും മറ്റു റസിഡൻറ്‌സ് അസോസിയേഷനുകളും ഈ മാതൃക പിന്തുടരണമെന്നും കളക്ടർ പറഞ്ഞു.
ജൂബിലി മിഷന് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റ് നല്കി മണപ്പുറം ഫൗണ്ടേഷന്
വലപ്പാട് പഞ്ചായത്തിലേക്ക് സി സി ടി വി ക്യാമറകള്‍ നല്കി മണപ്പുറം ഫൗണ്ടേഷന്
ശ്രീലക്ഷ്മിയുടെ സ്വപ്നങ്ങള്‍ക്ക് മണപ്പുറം തറക്കല്ലിട്ടു
കണ്‍വര്‍ജന്‍സ് 2024: കരുതലായി മണപ്പുറം ഫൗണ്ടേഷന്
തെലങ്കാനയില്‍ മലബാര്‍ ഗ്രൂപ്പിന്റെ ഗ്രാന്മ ഹോം പദ്ധതിക്ക് തുടക്കമായി