മണപ്പുറം ഫിനാൻസ് ദുരിതാശ്വാസഫണ്ടിലേക്ക് 2 കോടി രൂപ നൽകി

Posted on: August 25, 2018

തൃശൂർ : മണപ്പുറം ഫിനാൻസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 2 കോടി രൂപ നൽകി. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മണപ്പുറം ഫിനാൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി.പി. നന്ദകുമാർ 2 കോടിയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

മണപ്പുറം ഫൗണ്ടേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ സനോജ് ഹെർബർട്ട്, സീനിയർ പബ്ലിക് റിലേഷൻസ് ഓഫീസർ കെ.എം. അഷറഫ് എന്നിവരും സന്നിഹിതരായിരുന്നു.

മണപ്പുറം ഫിനാൻസിന്റെ ജീവകാരുണ്യ വിഭാഗമായ മണപ്പുറം ഫൗണ്ടേഷനിലൂടെ തൃശൂർ, എറണാകുളം ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും മരുന്നും വിതരണം ചെയ്തുവരുന്നതായി കമ്പനി അറിയിച്ചു.