മേക്ക്‌മൈട്രിപ്പ് മൈഗോളയെ ഏറ്റെടുത്തു

Posted on: April 23, 2015

Mygola.com-big

ബംഗലുരു : ഓൺലൈൻ ട്രാവൽ കമ്പനിയായ മേക്ക്‌മൈട്രിപ്പ് സ്റ്റാർട്ടപ്പ് കമ്പനിയായ മൈഗോള ഡോട്ട്‌കോമിനെ ഏറ്റെടുത്തു. ട്രാവൽ പ്ലാനിംഗ് ആപ്ലിക്കേഷനുകളാണ് മൈഗോളയുടെ ഉത്പന്നം. ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. അനുഷ്മാൻ ബാപ്‌ന, പ്രതീക് ശർമ്മ എന്നിവർ ചേർന്ന് 2009 ലാണ് മൈഗോള ആരംഭിച്ചത്. ഇരുവരും മുംബൈഐഐടി അലുംമ്‌നികളാണ്.

ഹീലിയോൺ വെഞ്ചേഴ്‌സ്, ബ്ലൂംബെർഗ് കാപ്പിറ്റൽ, തുടങ്ങിയ ഇക്വിറ്റി ഫണ്ടുകൾ മൈഗോളയിൽ മുതൽമുടക്കിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി 16 നഗരങ്ങളിൽ മൈഗോള മൊബൈൽ ആപ്ലിക്കേഷനുകളുടെ സേവനം ലഭ്യമാണ്. പ്രതിമാനം അഞ്ച് ലക്ഷം പുതിയ സന്ദർശകർ മൈഗോളയ്ക്കുണ്ടെന്ന് മേക്ക്‌മൈട്രിപ്പ് സഹസ്ഥാപകനും സിഇഒയുമായ രാജേഷ് മെഗോ പറഞ്ഞു.