അലോക് ഗോയൽ സായിഫ് പാർട്‌ണേഴ്‌സ് എംഡി

Posted on: July 13, 2015

Alok-Goel-Saif-Partners-big

മുംബൈ : സായിഫ് പാർട്‌ണേഴ്‌സ് മാനേജിംഗ് ഡയറക്ടറായി അലോക് ഗോയലിനെ നിയമിച്ചു. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സായിഫ് പാർട്‌ണേഴ്‌സ് 4 ബില്യൺ ഡോളറിന്റെ ആസ്തികളാണ് കൈകാര്യം ചെയ്യുന്നത്. മേക്ക്‌മൈട്രിപ്പ്, ജസ്റ്റ്ഡയൽ, പേടിഎം, അർബൻലാഡർ തുടങ്ങിയ 40 ലേറെ ഇന്ത്യൻ കമ്പനികളിൽ സായിഫ് പാർട്‌ണേഴ്‌സ് മൂലധനനിക്ഷേപം നടത്തിയിട്ടുണ്ട്.

അലോക് ഗോയൽ നേരത്തെ ഫ്രീചാർജ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു. റെഡ്ബസ് ചീഫ് ഓപറേറ്റിംഗ് ഓഫീസറായും അഞ്ചു വർഷം ഗൂഗിളിലും പ്രവർത്തിച്ചിട്ടുണ്ട്.