മേക്ക്‌മൈ ട്രിപ്പ് ഇബിബോ ഗ്രൂപ്പിനെ ഏറ്റെടുക്കുന്നു

Posted on: October 18, 2016

makemytrip-big

മുംബൈ : ഓൺലൈൻ ട്രാവൽ പോർട്ടലായ മേക്ക്‌മൈ ട്രിപ്പ് ഇബിബോ ഗ്രൂപ്പിനെ ഏറ്റെടുക്കാനൊരുങ്ങുന്നു. ഗോഇബിബോ, റെഡ്ബസ് എന്നീ ഓൺലൈൻ ട്രാവൽപോർട്ടലുകൾ ഇബിബോ ഗ്രൂപ്പിന്റേതാണ്. നാസ്‌പേഴ്‌സ് (സൗത്ത്ആഫ്രിക്ക), ടെൻസെന്റ് (ചൈന), എന്നിവയുടെ ഉടമസ്ഥതയിലാണ് ഇബിബോ. ഏറ്റെടുക്കൽ പൂർത്തിയാകുമ്പോൾ മേക്ക്‌മൈ ട്രിപ്പിന്റെ 40 ശതമാനം ഓഹരികൾ ഇവരുടെ നിയന്ത്രണത്തിലാകും. ഇതിനു പുറമെ സംയുക്തസംരംഭത്തിൽ സിട്രിപ്പ് ഡോട്ട്‌കോമിന് 10 ശതമാനം ഓഹരിപങ്കാളിത്തമുണ്ടാകും. ഈ വർഷം അവസാനത്തോടെ ഇടപാടുകൾ പൂർത്തിയായേക്കും.

മേക്ക്‌മൈ ട്രിപ്പ് സ്ഥാപകൻ ദീപ് കാൽറ സംയുക്തസംരംഭത്തിന്റെ ചെയർമാനും സിഇഒയുമായിരിക്കും.സഹസ്ഥാപകൻ രാജേഷ് മാഗൗ മേക്ക്‌മൈ ട്രിപ്പ് ഇന്ത്യ സിഇഒയും ഇബിബോ സ്ഥാപകനും സിഇഒയുമായ ആഷിഷ് കാശ്യപ് മേക്ക്‌മൈ ട്രിപ്പ് പ്രസിഡന്റിന്റെ ചുമതലയും വഹിക്കും.