നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്കിന്റെ വായ്പാനയം

Posted on: April 7, 2015

Raghuram-Rajan-with-RBI-log

മുംബൈ : റിപ്പോ നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. കരുതൽധനാനുപാതത്തിൽ (സിആർആർ) മാറ്റമില്ല. പുതിയ ധനകാര്യവർഷത്തിലെ റിസർവ് ബാങ്കിന്റെ ആദ്യവായ്പാ നയമാണിത്.

എസ്എൽആർ നിരക്ക് ഫെബ്രുവരിയിൽ അരശതമാനവും ജനുവരി 15 ന് 0.25 ശതമാനവും കുറവ് വരുത്തിയിരുന്നു.

റിസർവ് ബാങ്ക്, ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പ (റിപ്പോ)യുടെ പലിശ 7.5 ശതമാനവും ബാങ്കുകളിൽ നിന്ന് റിസർവ് ബാങ്ക് സ്വീകരിക്കുന്ന വായ്പയുടെ (റിവേഴ്‌സ് റിപ്പോ) പലിശ 6.5 ശതമാനവുമാണ്.

കരുതൽധനാനുപാതം (സിആർആർ) നാലു ശതമാനവുമാണ്.