28
Sunday
April 2024
April 2024
സംയുക്ത കമ്പനി മേധാവിയായി നിത അംബാനി
Posted on: February 29, 2024
മുംബൈ : റിലയന്‍സ് ഇന്ഡസ്ട്രിസും ഡിസ്നിയും തമ്മില്‍ ലയിച്ച ശേഷമുള്ള കമ്പനിയുടെ മേധാവിയായി നിത അംബാനിയെ നിയമിച്ചു. റിലയന്‍സ് ഫൗണ്ടേഷന് സ്ഥാപകയും ചെയര്‍പഴ്സനുമാണ് നിത അംബാനി.
ഉദയ് ശങ്കറാണ് വൈസ് ചെയര്‍പഴ്സന്‍. വയാകോം 18ഉം സ്റ്റാര്‍ ഇന്ത്യയും ലയിപ്പിക്കുന്ന കരാറില്‍ ഇരുകമ്പനികളും ഒപ്പുവച്ചു. ഇന്ത്യന്‍ മാധ്യമ രംഗത്തെ ഏറ്റവും വലിയ ലയനത്തിലൂടെ 70,000 കോടി രൂപ മതിപ്പുള്ള മാധ്യമസ്ഥാപനമാണ് യാഥാര്‍ഥ്യമാകുന്നത്.
ലയനശേഷമുള്ള കമ്പനിയില്‍ 63.16 ശതമാനം ഓഹരിപങ്കാളിത്തമാണ് റിലയന്‍സിന്. ഡിസ്നിക്ക് 36.84 ശതമാനവും. ഒടിടി ബിസിനസ് വിപുലീകരണത്തിന് 11,500 കോടി റിലയന്‍സ് നിക്ഷേപിക്കാനും ധാരണയായി.
TAGS: Nita Ambani | Reliance Chairperson |
News in this Section
Trending News