നിത അംബാനി മെട്രോപൊളിറ്റന്‍ മ്യൂസിയം ട്രസ്റ്റ്

Posted on: November 14, 2019

Image result for nita ambani

ന്യൂയോര്‍ക്ക് : മുകേഷ് അംബാനിയുടെ ഭാര്യയും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണുമായ നിത അംബാനി ന്യൂയോര്‍ക്കിലെ മെട്രോ പൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടിന്റെ ട്രസ്റ്റായി തിരഞ്ഞെടുക്കപ്പെട്ടു. മ്യൂസിയത്തിന്റെ ചരിത്രത്തിലെ തന്നെ ആദ്യ ഇന്ത്യന്‍ ട്രസ്റ്റിയാണ് നിത.

യു. എസിലെ ഏറ്റവും വലിയ ആര്‍ട്ട് മ്യൂസിയമാണ് മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട്. പുരാതന ഈജിപ്തില്‍ നിന്നുള്ള കലാ സൃഷ്ടികള്‍ ഉള്‍പ്പെടെയുള്ളവയുടെ ശേഖരമാണ് മ്യൂസിയത്തിലുള്ളത്. ഓരോ വര്‍ഷവും കോടിക്കണക്കിന് സന്ദര്‍ശകരാണ് മ്യൂസിയം കാണാനെത്തുന്നത്.