ഇൻഡിഗോ ഐപിഒ മൂന്നുമാസത്തിനുള്ളിൽ

Posted on: March 18, 2015

Indigo-Airlines-big

ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസ് 2,500 കോടി രൂപയുടെ ഐപിഒയ്ക്ക് ഒരുങ്ങുന്നു. 2015-16 ലെ ആദ്യ ക്വാർട്ടറിൽ (എപ്രിൽ – ജൂൺ) പബ്ലിക്ക് ഇഷ്യു നടത്താനാണ് കമ്പനി തയാറെടുക്കുന്നത്. രാഹുൽ ഭാട്യ പ്രമോട്ട് ചെയ്യുന്ന ഇൻഡിഗോ 2014-15 ൽ 2,220 കോടി രൂപയുടെ റെക്കോർഡ് ലാഭമാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ ഇന്ധനവിലയാണ് ലാഭ വർധനയ്ക്ക് വഴിതെളിച്ചത്.

വികസനപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണ് ഇൻഡിഗോ മൂലധനവിപണിയിലെത്തുന്നത്. 530 എയർബസ് എ 320എസ് വിമാനങ്ങൾക്കാണ് ഇൻഡിഗോ ഓർഡർ നൽകിയിട്ടുള്ളത്. 48 ബില്യൺ ഡോളറുള്ള കരാർ പ്രകാരം 100 വിമാനങ്ങൾ (10.2 ബില്യൺ ഡോളർ) കൂടുതലായി വാങ്ങാനും കഴിയും.

ഇൻഡിഗോയുടെ ഹോൾഡിംഗ് കമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷനിൽ അമേരിക്കൻ ഇന്ത്യക്കാരനായ രാകേഷ് ഗാങ്ങ്‌വാളിന് 48 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. വിദേശനിക്ഷേപസ്ഥാപനങ്ങൾ ഇന്റർഗ്ലോബിൽ വലിയ നിക്ഷേപസാധ്യതകൾ കാണുന്നുണ്ട്.നേരത്തെ ഖത്തർ എയർവേസ് ഇൻഡിഗോയിൽ മൂലധനനിക്ഷേപം നടത്താൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു.