ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.3 ശതമാനമായിരിക്കുമെന്ന് ഫിച്ച്

Posted on: June 23, 2023

 

ന്യൂഡല്‍ഹി : ഈ സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ച 6.3 ശതമാനമായിരിക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായി ഫിച്ച്. 6 ശതമാനം വളര്‍ച്ചയാണ് നേരത്തെ പ്രവചിച്ചിരുന്നത്.

സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ മികച്ച പ്രകടനമാണ് അനുമാനം ഉയര്‍ത്താന്‍കാരണം. മാര്‍ച്ചിലാണ് വളര്‍ച്ചാ അനുമാനം 6.2ല്‍ നിന്ന് 6 ശതമാനത്തിലേക്ക് താഴ്ത്തിയത്. 2024-25, 2025-26 സാമ്പത്തികവര്‍ഷങ്ങളില്‍ 6.5% വളര്‍ച്ചയാണ് അനുമാനിക്കുന്നത്.

ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് ത്രൈമാസത്തിലെ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നെന്നും ഫിച്ച് പറയുന്നു. ഉത്പാദന, നിര്‍മാണ മേഖലകളിലെ മികച്ച പ്രകടനമാണ് ഇതിനു കാരണം. 2022 മുതല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ വരുത്തിയ 2.5 ശതമാനത്തിന്റെ വര്‍ധനയുടെ പൂര്‍ണ പ്രതിഫലനം കാണാനിരിക്കുന്നതേയുള്ളുവെന്നും ഫിച്ച് ചൂണ്ടിക്കാട്ടുന്നു.

 

TAGS: Fitch Rating |