ഇന്ത്യയുടെ വളര്‍ച്ച നിരക്ക് ഫിച്ചും കുറച്ചു

Posted on: December 21, 2019

കൊച്ചി : റിസവര്‍വ് ബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക്, മൂഡീസ് എന്നിവയ്ക്കു പിന്നാലെ അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ചും ഇന്ത്യയുടെ വളര്‍ച്ച നിരക്ക് കുറച്ചു. 2020 മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പു സാമ്പത്തിക വര്‍ഷത്തെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി.) വളര്‍ച്ച നിരക്ക് 4.6 ശതമാനമായാണ് കുറച്ചിരിക്കുന്നത്. 5.6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്.

മൂഡീസിന്റെ 4.9 ശതമാനം, എ. ഡി. ബി.യുടെ 5.1 ശതമാനം. ആര്‍. ബി. ഐ.യുടെ അഞ്ചു ശതമാനം എന്നീ അനുമാനങ്ങളെക്കാള്‍ താഴെയാണ് ഫിച്ചിന്റെ അനുമാനം. വായ്പ ആവശ്യകത വന്‍തോതില്‍ കുറഞ്ഞതും ഉപഭോക്താക്കളുടെയിടയില്‍ ആത്മ വിശ്വാസം ചോര്‍ന്നതും ബിസിനസുകളിലുണ്ടായ ഇടിവുമാണ് വളര്‍ച്ച നിരക്ക് താഴ്ത്താന്‍ കാരണം.

TAGS: Fitch Rating |