നേട്ടം കൊയ്ത് കെഎസ്എഫ്ഇ

Posted on: April 3, 2023

തൃശൂര്‍ : കഴിഞ്ഞ സാമ്പത്തിക വര്‍ഷം 875.41 കോടി രൂപയുടെ പുതിയ ചിട്ടികള്‍ ആരംഭിക്കാനായത് റെക്കോര്‍ഡ് നേട്ടമാണെന്ന് കെഎസ്എഫ്ഇ എംഡി ഡോ.എസ്.കെ. സനിലും ചെയര്‍മാന്‍ കെ.വരദരാജനും പറഞ്ഞു.

ലക്ഷ്യമിട്ടതിലും 16.25 കോടി രൂപ അധികമാണ് ഇത്. ഇതോടെ പ്രതിമാസ ചിട്ടി സല 3228 കോടി രൂപയായി. പ്രവാസി ചിട്ടികളില്‍ 20% വര്‍ധനയുണ്ടായി. ഇതിന്റെ പ്രതിമാസ ചിട്ടി സല 124.35 കോടി രൂപയായി. ഇതോടെ വാര്‍ഷിക ചിട്ടി സല 36200 കോടി രൂപയിലേക്ക് ഉയര്‍ന്നു.

21800 കോടി രൂപയുടെ ആകെ നിക്ഷേപവും 11160 കോടി രൂപയുടെ വായ്പയുമാണുള്ളത്. ആകെ വാര്‍ഷിക ബിസിനസ് 69200 കോടി രൂപയായി.

 

TAGS: KSFE |