കെഎസ്എഫ്ഇ ചിട്ടിലേലങ്ങള്‍ പുനരാരംഭിക്കുന്നു

Posted on: July 3, 2021

തൃശൂര്‍: കോവിഡ് രണ്ടാംതരംഗം ഉണ്ടാക്കിയ സാഹചര്യങ്ങള്‍മൂലം 2021 മേയ്, ജൂണ്‍ മാസങ്ങളിലെ ചിട്ടിലേലങ്ങള്‍ കെഎസ്എഫ്ഇ റദ്ദാക്കിയിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളുടെ അടിസ്ഥാനത്തില്‍ ചിട്ടിലേലങ്ങള്‍ ജൂലൈ മുതല്‍ പുനരാരംഭിക്കുകയാണ്.

വിശദാംശങ്ങള്‍ക്ക് അതാതു ശാഖകളുമായി ബന്ധപ്പെടണം, ജനുവരി 20നു ശേഷം ചിട്ടി തവണകള്‍ കുടിശിക വരുത്തിയ, ചിട്ടി വിളിച്ചെടുക്കാത്തവര്‍ക്കു യാതൊരു പിഴപ്പലിശയും കൂടാതെ ജലൈ 31നുള്ളില്‍ അത് അടച്ചുതീര്‍ക്കാവുന്നതാണ്.

ചിട്ടി വിളിച്ചെടുത്തവരാണ് കുടിശിക വരുത്തിയതെങ്കില്‍ ജൂലൈ 31നു മുമ്പ് ഡിവിഡന്റ് നഷ്ടപ്പെടാതെയും പിഴപ്പലിശയില്ലാതെയും കുടിശിക അടയ്ക്കാം. പാസ്ബുക്ക് വായ്പ, സ്വര്‍ണപ്പണയ വായ്പ എന്നിവയൊഴികെയുള്ള വായ്പാപദ്ധതികളിലും ജനുവരി 20നുശേഷം കുടിശിക വരുത്തിയവര്‍ക്ക് ജൂലൈ 31നു മുമ്പ് പിഴപ്പലിശയില്ലാതെ കുടിശിക അടയ്ക്കാവുന്നതാണെന്ന് മാനേജിംഗ് ഡയറക്ടര്‍ വി.പി. സുബഹ്മണ്യന്‍ അറിയിച്ചു.

TAGS: KSFE |