ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജുകള്‍ വര്‍ദ്ധിപ്പിച്ച് എസ്ബിഐ

Posted on: February 20, 2023

കൊച്ചി : വിവിധ ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ക്ക് ചാര്‍ജ് ചെയ്യുന്ന നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ.

പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ഇഎംഐ രീതിയില്‍ മാസവാടക നല്‍കുന്നതിനും, ഉത്പന്നങ്ങള്‍ വാങ്ങുന്നതിനുമായിക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ പ്രോസസിംഗ് ഫീസ് വര്‍ധിച്ചു.

പുതുക്കിയ ചാര്‍ജ് പ്രകാരം 199 രൂപയും നികുതിയുമാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളില്‍ നിന്നും ഈടാക്കുക. പുതുക്കിയ ചാര്‍ജ് സംബന്ധിച്ച് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് എസ്എംഎസ് വഴിയും, ഇ മെയില്‍ മുഖാന്തരവും അറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് നല്‍കിയിരുന്ന റിവാര്‍ഡ്‌പോയിന്റുകളില്‍ ചിലത് കുറച്ചു. കൂടാതെ ചിലത് കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്. ഈസി ഡൈനര്‍, ക്ലിയര്‍ ട്രിപ്പ്, ബുക്ക് മൈ ഷോ, ലെന്‍സ് കാര്‍ട്ട്
എന്നിവ അത്തരത്തിലുള്ളതാണ്.

 

TAGS: SBI |