എസ്ബിഐ സ്ഥിരനിക്ഷേപ പലിശ വര്‍ധിപ്പിച്ചു

Posted on: February 16, 2023

ന്യൂഡല്‍ഹി : 2 കോടി രൂപയില്‍ താഴെയുള്ള നിശ്ചിത കാലാവധികളിലെ സ്ഥിരനിക്ഷേപങ്ങള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പലിശ വര്‍ധിപ്പിച്ചു. ഒരു വര്‍ഷത്തിനു മുകളില്‍ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശകളിലാണ് മാറ്റം. 1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ 6.8 ശതമാനമായും, 2 മുതല്‍ 3 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 7 ശതമാനമായും ഉയര്‍ന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് 1 – 2 വര്‍ഷം വരെ 7.3 ശതമാനമായും, 2-3 വര്‍ഷം വരെ 7.5 ശതമാനമായും വര്‍ദ്ധിച്ചു.

പുതിയ നിക്ഷേപങ്ങള്‍ക്കോ, നിലവിലുള്ളതിന്റെ കാലാവധി തീരുമ്പോള്‍ പുതുക്കുകയോ ചെയ്യുമ്പോഴാണ് പുതുക്കിയ പലിശനിരക്ക് ബാധകമാകുന്നത്. കാലാവധി തീരും മുന്‍പ് ക്ലോസ് ചെയ്ത് പുതിയ നിക്ഷേപമായി ഇട്ടാലും പുതിയ പലിശ ലഭിക്കും.

എന്നാല്‍ ഇത് ലാഭകരമാണോയെന്ന് പരിശോധിച്ചുറപ്പിച്ചശേഷമേ നിലവിലുള്ള നിക്ഷേപം പിന്‍വലിക്കാവൂ. ബാക്കിയുള്ള കാലാവധി, പ്രീ-മച്വര്‍ പിന്‍വലിക്കലിനുള്ള പിഴ, പുതിയനിക്ഷേപത്തിന്റെ പലിശ എന്നിവ പരിഗണിക്കണം.

TAGS: SBI |